(പ്രതീകാത്മക ചിത്രം)
കൊല്ലം: ചികിത്സ വൈദഗ്ധ്യത്തിലെ മറ്റൊരു നാഴികക്കല്ല്താണ്ടി ജില്ല ആശുപത്രിയിലെ വിദഗ്ധസംഘം. ഉമിനീര് ഗ്രന്ഥയിലെ കല്ല് നീക്കംചെയ്ത ശസ്ത്രക്രിയ വിജയകരമായി നടത്തി. ഗ്രന്ഥിവീക്കവും വേദനയും കാരണം ചികിത്സതേടിയ 30കാരനിലായിരുന്നു ശസ്ത്രക്രിയ.
ഉമിനീര് ഗ്രന്ഥയിലെ നാളിക്കുള്ളില്‍ കണ്ടെത്തിയ മൂന്ന് സെന്റീമീറ്റര്‍ നീളമുള്ള കല്ലാണ് നീക്കംചെയ്തത്. വായ്ക്കുള്ളില്‍ ലോക്കല്‍ അനസ്തേഷ്യ മാത്രം നല്‍കിയായിരുന്നു ശസ്ത്രക്രിയ. ഉമിനീര് ഗ്രന്ഥിയിലെ നാളി സംരക്ഷിച്ചാണ് കല്ല് നീക്കം ചെയ്തത്.
ഇ.എന്‍.ടി വിഭാഗത്തിലെ ഡോ. അജിത് രാജിന്റെ നേതൃത്വത്തില്‍ ഡോ. ബബിത, ഡോ. ശ്രീജ, നഴ്സിങ് ഓഫിസര്‍മാരായ ഷൈമ, ദീപ എന്നിവരാണ് ശസ്ത്രക്രിയ നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.