കൊല്ലം: ക്യു.എ.സി റോഡിലെ നടപ്പാതയിൽ സ്ഥിരമായി അന്തിയുറങ്ങുന്നയാൾ കുത്തേറ്റ് മരിച്ചു. ചിറക്കര സ്വദേശി മണികണ്ഠപിള്ള (57) ആണ് മരിച്ചത്. പ്രതിയെന്ന് സംശയിക്കുന്ന തമിഴ്നാട് സ്വദേശി രാജയെ ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തു.
തിങ്കളാഴ്ച രാവിലെ ഏഴോടെ വഴിയാത്രക്കാരാണ് മണികണ്ഠപിള്ള മരിച്ചുകിടക്കുന്നത് കണ്ടത്. പൊലീസെത്തി മൃതദേഹം ജില്ല ആശുപത്രിയിലെത്തിച്ചു. ഇൻക്വസ്റ്റിനിടെ നെഞ്ചിൽ ആഴത്തിലുള്ള മുറിവ് കണ്ടെത്തി. പൊലീസ് സംഘം ക്യു.എ.സിയിലെത്തി സ്ഥലത്ത് പതിവായി അന്തിയുറങ്ങുന്നവരെ ചോദ്യം ചെയ്തു.
അവരിലൊരാൾ പുലർച്ചയോടെ മണികണ്ഠപിള്ളയും രാജയും തമ്മിലുണ്ടായ അടിപിടിക്കിടയിൽ കുത്തേറ്റെന്ന് വെളിപ്പെടുത്തി. രാജയുടെ സഞ്ചി പരിശോധിച്ചപ്പോൾ കുത്താൻ ഉപയോഗിച്ചതെന്ന് സംശയിക്കുന്ന കത്തി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.