കൊല്ലം: വാഹാനാപകടത്തിൽ മരിച്ച യുവാവിന്റെ കുടുംബത്തിന് കൊല്ലം അഞ്ചാം അഡീഷണൽ മോട്ടോർ ആക്സിൻറ് ക്ലെയിംസ് കോടതി 61 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ചു. തൃക്കടവൂർ മുരുന്തൽ ശാന്ത വിലാസം വീട്ടിൽ ഗീതയുടെ മകൻ നിഥിന്റെ കുടുംബത്തിനാണ് തുക ലഭിക്കുക. 2022 ജനുവരി 22ന് രാവിലെ നിഥിൻ സഞ്ചരിച്ച സ്കൂട്ടറും ബൈക്കുമായി കൂട്ടി ഇടിച്ചായിരുന്നു അപകടം.
മേവറം-കാവനാട് ബൈപ്പാസിൽ മങ്ങാട് പാലത്തിന് സമീപം അമിത വേഗതയിൽ വന്ന വർക്കല സ്വദേശിയുടെ മോട്ടോർ ബൈക്കാണ് സ്കൂട്ടറിൽ ഇടിച്ചത്. പരിക്കേറ്റ് മൂന്നാഴ്ചയോളം നിഥിൻ ചികിത്സയിൽ കഴിയുകയും ഫെബ്രുവരി 14ന് മരണപെടുകയും ചെയ്തു. നിഥിന്റെ കുടുംബത്തിൽ അമ്മയും അമ്മൂമ്മയുമാണ് ഉള്ളത്.
അച്ഛൻ നേരത്തെ ഇവരെ ഉപേക്ഷിച്ചുപോയി. നഷ്ടപരിഹാരവും ചികിത്സാചെലവും പലിശയും കോടതി ചെലവും ഉൾപ്പെടെയാണ് 61 ലക്ഷം രൂപ അനുവദിച്ചത്. ന്യൂ ഇൻഡ്യ ഇൻഷുറൻസ് കമ്പനിയാണ് തുക നൽകേണ്ടത്. തുകയുടെ 75ശതമാനം അമ്മയ്ക്കും 25ശതമാനം അമ്മൂമ്മയ്ക്കും ലഭിക്കും. ഹരജിക്കാർക്കുവേണ്ടി അഭിഭാഷകരായ മുഹമ്മദ് സുജിത്ത്, സിമി സുജിത്ത് എന്നിവർ കോടതിയിൽ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.