390 കിലോ നിരോധിത പുകയില ഉൽപന്നം പിടികൂടി

ചിത്രം- കൊല്ലം: റെയിൽവേ പാർസൽ ഓഫിസിൽ ഡെലിവറിക്കായി സൂക്ഷിച്ചിരുന്ന പാർസലുകളിൽനിന്ന് ആറ്​ ബണ്ടിലുകളിലായി . എക്സൈസ് റേഞ്ച് പാർട്ടി, കൊല്ലം എക്സൈസ് സർക്കിൾ പാർട്ടി, ആർ.പി.എഫ്, കൊല്ലം റെയിൽവേ പാർസൽ ഓഫിസ് പാർട്ടി എന്നിവ ചേർന്നാണ് പരിശോധന നടത്തിയത്. വിപണിയിൽ 18 ലക്ഷം രൂപയോളം വില ലഭിക്കുന്നതാണ് ഉൽപന്നം. പാർസലുകൾ ബുക്ക് ചെയ്തിരുന്ന മേൽവിലാസം വ്യാജമാണന്ന് അന്വേഷണത്തിൽ കണ്ടെത്തി. റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ടി. രാജു, പ്രിവന്‍റിവ് ഓഫിസർ സുരേഷ് കുമാർ, രതീഷ് കുമാർ, പി. ശ്രീകുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ മനു കെ. മണി, ജയകൃഷ്ണൻ. ബി, ഷിഹാസ്, കൊല്ലം ആർ.പി.എഫ് ഇൻസ്പെക്ടർ ഗണേശൻ, ബീന, എ.എസ്.ഐ രമേഷ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.