1200 പേർക്ക്​ കോവിഡ്, രോഗമുക്തി 2437

കൊല്ലം: ജില്ലയില്‍ തിങ്കളാഴ്ച 1200 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 2437പേര്‍ രോഗമുക്തി നേടി. വിദേശത്തുനിന്ന്​ എത്തിയ ഒരാൾ, ഇതരസംസ്ഥാനത്തുനിന്ന്​ എത്തിയ മൂന്നുപേർ, സമ്പര്‍ക്കം വഴി 1189 പേര്‍, ഏഴ് ആരോഗ്യ പ്രവര്‍ത്തകർ എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൊല്ലം കോര്‍പറേഷനില്‍ 362 പേര്‍ക്കാണ് രോഗബാധ. നഗരസഭകളില്‍ പരവൂര്‍ -32, പുനലൂര്‍ -31, കരുനാഗപ്പള്ളി -17, കൊട്ടാരക്കര -അഞ്ച്, ഗ്രാമപഞ്ചായത്തുകളില്‍ തൊടിയൂര്‍ -74, തൃക്കോവില്‍വട്ടം -53, കുന്നത്തൂര്‍ -44, തെക്കുംഭാഗം -33, കുലശേഖരപുരം -32, ആദിച്ചനല്ലൂര്‍, ചവറ -27 വീതം, മയ്യനാട് -25, ഇളമാട്, തേവലക്കര -21 വീതം, പെരിനാട്, വെളിയം -18 വീതം, ഓച്ചിറ, കൊറ്റങ്കര -17 വീതം, പൂതക്കുളം, വിളക്കുടി -16 വീതം, ക്ലാപ്പന -15, ശാസ്താംകോട്ട -14, ഇടമുളയ്ക്കല്‍, കല്ലുവാതുക്കല്‍, കുമ്മിള്‍, ചിറക്കര -13 വീതം, പിറവന്തൂര്‍-12, എഴുകോണ്‍, ഏരൂര്‍, കുളക്കട -10 വീതം എന്നിങ്ങനെയാണ്​ രോഗബാധിതരുടെ എണ്ണം. 13,803 പേര്‍ക്ക് വാക്‌സിന്‍ നല്‍കി കൊല്ലം: ഒന്നും രണ്ടും ഡോസുകള്‍ ഉൾപ്പെടെ ജില്ലയില്‍ തിങ്കളാഴ്ച 13,803 പേര്‍ക്ക് കോവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കി. 345 ആരോഗ്യപ്രവര്‍ത്തകരും 2260 മുന്നണിപ്പോരാളികളും 18 നും 44 നും ഇടയിലുള്ള 1062 പേരും 45 നും 59 നും ഇടയിലുള്ള 6451 പേരും 60 വയസ്സിന് മുകളിലുള്ള 3436 പേരും ആദ്യ ഡോസ് സ്വീകരിച്ചു. ഒരു ആരോഗ്യപ്രവര്‍ത്തകനും 24 മുന്നണിപ്പോരാളികള്‍ക്കും 18 നും 44 നും ഇടയിലുള്ള 11 പേര്‍ക്കും 45 നും 59 നും ഇടയിലുള്ള 150 പേര്‍ക്കും 60 വയസ്സിന് മുകളിലുള്ള 63 പേര്‍ക്കും രണ്ടാമത്തെ ഡോസ് നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.