കരുനാഗപ്പള്ളി ബസ്‌സ്റ്റേഷനുമുന്നിലെ വെള്ളക്കെട്ട്​ പരിഹരിക്കാൻ 75 ലക്ഷം

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി കെ.എസ്.ആർ.ടി.സി ബസ്​സ്റ്റാന്റിന് മുന്നിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിന്​ ഓട നിർമിക്കാൻ 75 ലക്ഷം രൂപ അനുവദിച്ചതായി സി.ആർ. മഹേഷ്‌ എം.എൽ.എ അറിയിച്ചു. വെള്ളക്കെട്ട് ഭാഗത്തുനിന്ന് കിഴക്കോട്ട് പി.ഡബ്ല്യു.ഡി റോഡ് വശത്തുകൂടി നഗരസഭ റോഡിലൂടെ ആയിരിക്കും ഓട നിർമിക്കുക. മൊത്തം 340 മീറ്റർ നീളത്തിലാണ് ഓട. ബസ്​സ്റ്റാന്റിലെ വെള്ളക്കെട്ട് പരിഹരിക്കണെമെന്ന ആവശ്യം ഏറെക്കാലമായി നിലനിൽക്കുന്നതാണ്. മഴക്കാലം ആയാൽ കെ.എസ്.ആർ.ടി.സിയും പരിസരത്തെ റോഡും വീടുകളും ദിവസങ്ങളോളം വെള്ളത്തിൽ ആകുന്നു. മലിനജലം കെട്ടിക്കിടന്ന്​ സമീപ പ്രദേശങ്ങളിലെ കച്ചവട സ്ഥാപനങ്ങൾ തുറക്കാൻ കഴിയാത്ത സാഹചര്യമാണ്. ഇതു സംബന്ധിച്ച്​ എം.എൽ.എ പൊതുമരാമത്ത് മന്ത്രിക്ക് കത്ത് നൽകുകയും മന്ത്രിയുടെ നിർദേശ പ്രകാരം 2021 ഡിസംബറിൽ പൊതുമരാമത്ത് റോഡ് വിഭാഗം ചീഫ് എൻജിനീയർ അജിത്ത് രാമചന്ദ്രന്റെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ച്​ പ്രത്യേകം ഓട നിർമിച്ച്​ കന്നേറ്റി കായലിലേക്കുള്ള തോട്ടിലേക്ക് വെള്ളം ഒഴുക്കിവിടുന്നതിനുള്ള പദ്ധതി തയാറാക്കിയിരുന്നു. ചിത്രം: കരുനാഗപ്പള്ളി കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷന് മുന്നിലെ മാർക്കറ്റ് റോഡിലെ വെള്ള​െക്കട്ട്​ സ്ഥലം സി.ആർ. മഹേഷ്​ എം.എൽ.എയുടെ നേതൃത്വത്തിൽ സന്ദർശിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.