ആശുപത്രികളിൽ താൽക്കാലിക ജീവനക്കാരുടെ കൂലി 650 രൂപയാക്കണം

കരുനാഗപ്പള്ളി: സർക്കാർ ആശുപത്രികളിൽ വിവിധ തസ്തികകളിൽ നിയമിക്കപ്പെടുന്ന താൽക്കാലിക ജീവനക്കാർക്ക് മിനിമം കൂലി 650 ആക്കണമെന്ന് കേരള ഗവ. ഹോസ്പിറ്റൽ ​െഡവലപ്മൻെറ് സൊസൈറ്റി എംപ്ലോയീസ് യൂനിയൻ (സി.ഐ.ടി.യു) കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി യൂനിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. ഐ.എം.എ ഹാളിൽ നടന്ന സമ്മേളനം സി.ഐ.ടി.യു ജില്ല ജോയന്‍റ്​ സെക്രട്ടറി പി.ആർ. വസന്തൻ ഉദ്ഘാടനം ചെയ്തു. ജി. സുനിൽ അധ്യക്ഷത വഹിച്ചു. ഹനീഷ്, യൂനിയൻ സംസ്ഥാന സെക്രട്ടറി കെ. സുനിൽകുമാർ, സി.ഐ.ടി.യു ഏരിയ സെക്രട്ടറി എ. അനിരുദ്ധൻ, യൂനിയൻ ജില്ല സെക്രട്ടറി ആർ. രാജേഷ് കുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ജി. സുനിൽ (പ്രസിഡന്‍റ്​), പി. സത്യൻ, സുവിദ്യ (വൈസ് പ്രസിഡന്‍റ്​), ഹനീഷ് (സെക്രട്ടറി), താര, സജീവൻ (ജോയന്‍റ്​ സെക്രട്ടറി), ഷെമീന (ട്രഷറർ).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.