കൊല്ലം: വായനശീലത്തിലൂടെ വനിതാ ശാക്തീകരണത്തിന് കൂടുതല്‍ കരുത്ത് പകരുക എന്ന ലക്ഷ്യത്തോടെ ജില്ല ലൈബ്രറി കൗണ്‍സിലിന്‍റെ ആഭിമുഖ്യത്തില്‍ പെണ്‍വായന മത്സരം സംഘടിപ്പിക്കുന്നു. ഗ്രന്ഥശാല-താലൂക്ക്- ജില്ല എന്നീ തലങ്ങളിലായി നടക്കുന്ന മത്സരത്തിന്‍റെ പ്രാഥമികതലം ഈമാസം 30ന് വൈകീട്ട് 4.30 മുതല്‍ 5.30 വരെ ജില്ലയിലെ എണ്ണൂറോളം ഗ്രന്ഥശാലകളില്‍ സംഘടിപ്പിക്കും. ദുരവസ്ഥ, പാത്തുമ്മയുടെ ആട്, സീത മുതല്‍ സത്യവതിവരെ, പെണ്ണിടം, മതം മാര്‍ക്സിസം തുടങ്ങിയ പുസ്തകങ്ങളെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളായിരിക്കും മത്സരത്തിനുണ്ടാകുകയെന്ന് ജില്ല ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്‍റ് കെ.ബി. മുരളീകൃഷ്ണനും സെക്രട്ടറി ഡി. സുകേശനും അറിയിച്ചു. സമ്മർ കോച്ചിങ് ക്യാമ്പ് കൊല്ലം: ജില്ല അമച്വർ റോളർ സ്‌കേറ്റിങ് അസോസിയേഷന്‍റെ ആഭിമുഖ്യത്തിൽ ഏപ്രിൽ എട്ടുമുതൽ സമ്മർ കോച്ചിങ് ക്യാമ്പ് ആരംഭിക്കുന്നു. മൂന്ന് വയസ്സിന് മുകളിലുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും റോളർ സ്‌കേറ്റിങ്, റോളർ ഹോക്കി, റോൾബാൾ, ഐസ് സ്‌കേറ്റിങ്, ഹോഴ്സ് റൈഡിങ്, സ്വിമ്മിങ്, കരാട്ടേ, മ്യൂസിക്കൽ ഇൻസ്ട്രമെന്റ്സ്, റൈഫിൾ, ചെസ്, ഫുട്ബാൾ, ക്രിക്കറ്റ്, ബോക്‌സിങ്, ബാസ്കറ്റ് ബാൾ എന്നിവക്കാണ് പരിശീലനം. കൊല്ലം ആശ്രാമം, കൊട്ടാരക്കര, പുനലൂർ, കടയ്ക്കൽ, ചാത്തന്നൂർ, ചവറ, കരുനാഗപ്പള്ളി, ശാസ്താംകോട്ട എന്നിവിടങ്ങളിൽ പരിശീലന കേന്ദ്രങ്ങൾ ഉണ്ടായിരിക്കും. ബന്ധപ്പെടേണ്ട നമ്പർ -9656199155
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.