യുവജനോത്സവം 3

ഫലം മാറിമറിഞ്ഞ്​ മിമിക്രി ​കൊല്ലം: ഫലപ്രഖ്യാപനത്തിനു​ പിന്നാലെതന്നെ വിജയികളുടെ കാര്യത്തിൽ ആക്ഷേപമുയർന്ന പെൺവിഭാഗം മിമിക്രിയിൽ അപ്പീലുകൾ തീർപ്പായപ്പോൾ ഫലം മാറിമറിഞ്ഞു. യുവജനോത്സവത്തിൽ നൂറിലധികം അപ്പീലുകൾ ലഭിച്ചിരുന്നെങ്കിലും ഈ വിഭാഗം മാത്രമാണ്​ ഫലം വ്യത്യാസമുണ്ടായത്​. ബുധനാഴ്ച പ്രഖ്യാപിച്ച ഫലത്തിൽ പഴയ ഒന്ന്​, രണ്ട്​ സ്ഥാനക്കാർ പുറത്തായി. അനുവദിച്ച നിശ്ചിത സമയം പാലിക്കാത്തതാണ്​ ഇരുവർക്കും വിനയായത്​. ഇതോടെ മൂന്നാം സ്ഥാനത്തുണ്ടായിരുന്ന തിരുവനന്തപുരം ആറ്റിങ്ങൽ ​ഗവ. കോളജിലെ എ. അന്നദ ഒന്നാമതെത്തി. തിരുവനന്തപുരം എം.ഇ.ടി.സി.എ ഇന്‍സ്റ്റിറ്റ്യൂട്ട് ഒാഫ് ടീച്ചര്‍ എജുക്കേഷനിലെ ശ്രുതി സുന്ദർ രണ്ടാം സ്ഥാനം നേടി. വര്‍ക്കല ശിവ​ഗിരി എസ്.എൻ കോളജിലെ കാഴ്ച പരിമിതിയുള്ള ഷിഫ്ന മറിയം മൂന്നാം സ്ഥാനവും സ്വന്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.