മത്സ്യത്തൊഴിലാളികൾക്ക് കോവിഡ് പരിശോധന: 208 പേർക്ക്​ പോസിറ്റിവ്

കൊല്ലം: ജില്ലയിലെ തീരത്ത് മത്സ്യബന്ധനം പുനരാരംഭിക്കുന്നതിൻെറ ഭാഗമായി മത്സ്യത്തൊഴിലാളികൾക്ക് ആരോഗ്യവകുപ്പിൻെറ നേതൃത്വത്തിൽ കോവിഡ് പരിശോധന നടത്തി. 208 പേർക്ക്​ പോസിറ്റിവാണെന്ന് കണ്ടെത്തി. 1537 പേർക്കാണ് ആൻറിജൻ പരിശോധന നടത്തിയത്. ചവറ സി.എച്ച്.സിയിൽ 111 പേരിൽ 15 പേർ, ശക്തികുളങ്ങര എഫ്.എച്ച്.സിയിൽ 500ൽ 28, ടി.എം.വി ഹാളിൽ 254ൽ 48, ഹോക്കി സ്​റ്റേഡിയത്തിൽ 164 ൽ 74, നീണ്ടകര താലൂക്ക് ആശുപത്രിയിൽ 429 ൽ 40, വാടി സൻെറ് ആൻറണി എൽ.പി.എസിൽ 79 ൽ മൂന്ന് എന്നിങ്ങ​െനയാണ് രോഗം സ്ഥിരീകരിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.