ഉണർവ് 2022 ക്യാമ്പ്

പുനലൂർ: അച്ചൻകോവിൽ ഗവ. വി.എച്ച്.എസ്.സിയിൽ നാഷനൽ സർവിസ് സ്കീമീന്റെ സപ്തദിന ക്യാമ്പ് ഉണർവ്‌ 2022 എൽ.പി സ്കൂളിൽ ആരംഭിച്ചു. ആര്യങ്കാവ് പഞ്ചായത്ത് മെംബർ സാനു ധർമരാജ് ഉദ്​ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പ്രശാന്ത് അധ്യക്ഷത വഹിച്ചു. വാർഡ് മെംബർ സീമ സന്തോഷ് വളന്‍റിയർമാർക്കുള്ള ജേഴ്‌സി വിതരണം ചെയ്തു. പ്രിൻസിപ്പൽ ഡി.എസ്. മനു, രാംദാസ്, സുനിൽ, എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ എസ്. അജയ്കുമാർ, കെ. ലിഷ, രാമകുമാരി, വളന്‍റിയർ ലീഡർ എന്നിവർ സംസാരിച്ചു.​ താലൂക്ക് തല സ്വാതന്ത്ര്യദിനാഘോഷം തുടങ്ങി പുനലൂർ: താലൂക്ക് റിപ്പബ്ലിക് ദിനാഘോഷ കമ്മിറ്റിയുടെ നേതൃത്വത്തിൽ താലൂക്ക് തല സ്വതന്ത്ര്യ ദിനാഘോഷം പുനലൂരിൽ ആരംഭിച്ചു. തിങ്കളാഴ്ച രാവിലെ എട്ടിന് താലൂക്ക് ഓഫിസ് അങ്കണത്തിൽ പി.എസ്. സുപാൽ എം.എൽ.എ പതാക ഉയർത്തി സ്വാതന്ത്ര്യദിന സന്ദേശം നൽകും. തഹസിൽദാർ കെ.എസ്. നസിയ അധ്യക്ഷത വഹിക്കും. നഗരസഭ ചെയർപേഴ്സൺ നിമ്മി ഏബ്രഹാം സമ്മാനം വിതരണം ചെയ്യും. ശനിയാഴ്ച വൈകീട്ട് ക്രോസ് കൺട്രി മത്സരം കരവാളൂരിൽ നിന്ന്​ ആരംഭിച്ച് പുനലൂരിൽ സമാപിച്ചു. പുരുഷന്മാരുടേത് അഗസ്ത്യകോട്ട് അഞ്ചൽ പഞ്ചായത്ത് പ്രസിഡന്റ് എസ്. ബൈജുവും സ്ത്രീകളുടേത് കരവാളൂരിൽ പഞ്ചായത്ത് പ്രസിഡന്റ് ജിഷ മുരളിയും ഉദ്ഘാടനം ചെയ്തു. ഞായറാഴ്ച രാവിലെ പത്തിന് ഗവ. ജി.എൽ.പി.എസിൽ വിദ്യാർഥികളുടെ വിവിധ മത്സരങ്ങൾ നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.