കേരള ബാങ്ക് മെഗാ അദാലത്; 172 പേർക്ക് 2.88 കോടി ഇളവ്

കൊല്ലം: കേരള ബാങ്ക് സംഘടിപ്പിച്ച കുടിശ്ശിക നിവാരണ അദാലത്തിൽ അപേക്ഷ സമർപ്പിച്ച 172 പേർക്ക് 2.88 കോടി രൂപയുടെ ഇളവ് അനുവദിച്ചു. കേരള ബാങ്കിന്‍റെ ജില്ലയുടെ വിവിധ ശാഖകളിൽനിന്ന് വായ്പയെടുത്തവർക്കാണ് ഇളവ്. പ്രളയക്കെടുതിയും കോവിഡും മൂലം യഥാസമയം വായ്പ തിരിച്ചടയ്ക്കാൻ സാധിക്കാത്തവർക്ക് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച നവകേരളീയം ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് അദാലത് സംഘടിപ്പിച്ചത്. കേരള ബാങ്ക് ഡയറക്ടർ ജി. ലാലുവിന്‍റെ നേതൃത്വത്തിൽ ഡെപ്യൂട്ടി ജനറൽ മാനേജർമാരായ ആർ. രവി, ടി.പി. ജോസഫ്, ആർബിട്രേറ്റർ/അസി. രജിസ്ട്രാർ കെ. ജയകുമാർ, സീനിയർ മാനേജർമാരായ കെ.വി. സ്മിത, ആർ.എസ്. ബിന്ദു, മാനേജർമാരായ എം. വേണുഗോപാൽ, ജി. ഓമനക്കുട്ടൻ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.