സെ​യ്ദാ​ലി

വാ​ഹ​ന മോ​ഷ​ണം: പ്ര​തി പി​ടി​യി​ല്‍

കൊ​ല്ലം: ഇ​രു​ച​ക്ര​വാ​ഹ​നം മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ൽ പ്ര​തി പൊ​ലീ​സ് പി​ടി​യി​ലാ​യി. പ​ള്ളി​മ​ണ്‍ റെ​ജീ​ല മ​ന്‍സി​ലി​ല്‍ സെ​യ്ദാ​ലി (20) ആ​ണ് കൊ​ട്ടി​യം പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ മാ​സം 30ന് ​വൈ​കീ​ട്ട് 7.30ഓ​ടെ മു​ഖ​ത്ത​ല ശ്രീ​കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്ര​ത്തി​ന് സ​മീ​പം നി​ർ​ത്തി​യി​ട്ട അ​ജി​ത്കു​മാ​റി​ന്റെ ബൈ​ക്ക് മോ​ഷ്ടി​ച്ച കേ​സി​ലാ​ണ് അ​റ​സ്റ്റ്.

പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കൊ​ട്ടി​യം പൊ​ലീ​സ് എ​സ്.​എ​ച്ച്.​ഒ അ​ജി​ത്കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ അ​റു​പ​തി​ല​ധി​കം സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച് മോ​ഷ്ടാ​വി​നെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. കൊ​ട്ടി​യം സ​ബ് ഇ​ന്‍സ്‌​പെ​ക്ട​ർ​മാ​രാ​യ ഇ​ന്‍സ​മാം, അ​ശ്‌​നി, സൗ​ര​വ്, സി.​പി.​ഒ​മാ​രാ​യ അ​ഖി​ല്‍, അ​രു​ണ്‍കു​മാ​ര്‍, ആ​ന്റ​ണി എ​ന്നി​വ​ര​ട​ങ്ങി​യ പൊ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Tags:    
News Summary - Vehicle theft: arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.