സ്വരാജ് സത്യഗ്രഹം 13ന്

കൊല്ലം: ഗാന്ധിയൻ കലക്ടിവ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ 13ന് സ്വരാജ് സത്യഗ്രഹം നടത്തും. സംസ്ഥാന കൺവീനർ യോഹന്നാൻ ആന്‍റണി ഉദ്ഘാടനം ചെയ്യും. സംസ്ഥാന സമിതി 'ക്വിറ്റ് ഇന്ത്യ ദിനം മുതൽ സ്വാതന്ത്ര്യ ദിനംവരെ' പയ്യന്നൂർ ടൗൺ സ്​ക്വയറിൽ നടത്തുന്ന സ്വരാജ് സത്യഗ്രഹത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ജില്ലയിൽ അനുഭാവ സത്യഗ്രഹം നടത്തുന്നതെന്ന ജില്ല കൺവീനർ മേച്ചേഴത്ത് ഗിരീഷ്​ കുമാറും കോഓഡിനേറ്റർ എ.ജെ. ഡിക്രൂസും അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.