വി.ടി. ഭട്ടതിരിപ്പാട്​ 125-ാം ജന്മ വാർഷിക പരിപാടികൾ സമാപിച്ചു

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിലിന്‍റെ നേതൃത്വത്തിൽ നടത്തിയ വി.ടി. ഭട്ടതിരിപ്പാട്​ 125-ാം ജന്മ വാർഷിക പരിപാടികളുടെ സമാപന സമ്മേളനം മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. കരുനാഗപ്പള്ളി ബോയ്സ് ഹൈസ്കൂളിലെ സി.എസ്. സുബ്രമണ്യൻ പോറ്റി സ്മൃതി കേന്ദ്രത്തിൽ നടന്ന പരിപാടിയിൽ സി.ആർ. മഹേഷ് എം.എൽ.എ അധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ അരങ്ങിലെത്തിച്ച അടുക്കളയിൽനിന്ന് അരങ്ങത്തേക്ക് നാടകത്തിന്‍റെ ഡിജിറ്റൽ പ്രകാശനവും മന്ത്രി നിർവഹിച്ചു. നാടകത്തിലെ അഭിനയ പ്രതിഭകളെ സംസ്ഥാന ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടിവ് അംഗം എസ്. നാസർ ആദരിച്ചു. ഡോ. ബിജു ബാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. വായന മത്സര വിജയികളെയും ബാലോത്സവ വിജയികളെയും വി.പി. ജയപ്രകാശ് മേനോനും ഡോ. വള്ളിക്കാവ് മോഹൻദാസും അനുമോദിച്ചു. വി.ടി. ഭട്ടതിരിപ്പാടിന്‍റെ മകൻ വി.ടി. വാസുദേവൻ ഓൺലൈനിൽ പരിപാടിയിൽ പങ്കാളിയായി. നഗരസഭ ചെയർമാൻ കോട്ടയിൽ രാജു, സ്ഥിരം സമിതി അധ്യക്ഷ എൽ. ശ്രീലത, താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്‍റ്​ അഡ്വ. പി.ബി. ശിവൻ, എ. പ്രദീപ് എന്നിവർ പങ്കെടുത്തു. താലൂക്ക് സെക്രട്ടറി വി. വിജയകുമാർ സ്വാഗതവും സുരേഷ് വെട്ടക്കാട്ട് നന്ദിയും പറഞ്ഞു. ചിത്രം: വി.ടി. ഭട്ടതിരിപ്പാടിന്‍റെ 125-ാം ജൻമവാർഷിക ആഘോഷ സമാപനം കരുനാഗപ്പള്ളിയിൽ മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.