കൊല്ലം: പതിനൊന്നാം ശമ്പള പരിഷ്കരണ റിപ്പോർട്ടനുസരിച്ച് നൽകേണ്ട രണ്ടു ഗഡു പെൻഷൻ കുടിശ്ശികയും എട്ട് ശതമാനം ക്ഷാമാശ്വാസവും ഉടൻ നൽകണമെന്ന് ആവശ്യപ്പെട്ട് കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാനവ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മേയ് 11ന് കളക്ടറേറ്റ് മാർച്ചും കൂട്ടധർണയും നടത്തും. ജില്ല കമ്മിറ്റി യോഗത്തിൽ ജില്ല പ്രസിഡന്റ് എ.എ. റഷീദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ പി. ഗോപാലകൃഷ്ണൻ നായർ, ഡി. ചിദംബരൻ, സംസ്ഥാന സെക്രട്ടറി ജി. ജ്യോതിപ്രകാശ്, വനിതാ ഫോറം സംസ്ഥാന പ്രസിഡന്റ് എ. നസീംബീവി, ജില്ല സെക്രട്ടറി വാര്യത്ത് മോഹൻകുമാർ, കെ. ചന്ദ്രശേഖരൻ പിള്ള, കെ. രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.