പന്മന: കേരള സ്റ്റേറ്റ് ആർച്ചറി അസോസിയേഷന്‍റെ സഹകരണത്തോടെ ആരംഭിച്ച എം.എഫ്.എ ആർച്ചറി അക്കാദമിയുടെ നേതൃത്വത്തിൽ മേയ് 10 മുതൽ 19 വരെ സ്കൂൾ- കോളജ് വിദ്യാർഥികൾക്കായി വടക്കുംതല എസ്.വി.പി.എം ഹൈസ്കൂളിൽ ആർച്ചറി പരിശീലന ക്യാമ്പ് നടക്കും. ഇന്ത്യൻ റൗണ്ട്, കോമ്പോണ്ട് റൗണ്ട്, റിക്കർവ് റൗണ്ട് എന്നിവയിലാണ് പരിശീലനം. ദേശീയ കോച്ച് പി.ജെ. സാജൻ ക്യാമ്പിന് നേതൃത്വം നൽകും. സ്കൂൾ കേന്ദ്രീകരിച്ച് സെന്‍ററുകൾ അനുവദിക്കുന്നതിനും വിവരങ്ങൾക്കും: 8129767878, 8921242746. ജില്ലതല നീന്തല്‍ മത്സരങ്ങള്‍ േമയ് 15ന് കൊല്ലം: ജില്ല അക്വാട്ടിക് അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ജൂനിയര്‍/ സബ്ജൂനിയര്‍ ജില്ലതല നീന്തല്‍ മത്സരങ്ങള്‍ േമയ് 15ന് രാവിലെ ഒമ്പത് മുതല്‍ പള്ളിമുക്ക് അഡ്‌ലര്‍ സ്വിമ്മിങ് പൂളില്‍ നടക്കും. മേയര്‍ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം നിര്‍വഹിക്കും. എം. നൗഷാദ് എം.എല്‍.എ കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന വിജയികളെ അനുമോദിക്കും. മത്സരാർഥികള്‍ സ്വിമ്മിങ് ഫെഡറേഷന്‍ രജിസ്‌ട്രേഷന്‍, ആധാര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകളും മത്സരയിനങ്ങളും േമയ് 10നകം 9497896596, 9447491042 നമ്പറുകളില്‍ വാട്‌സ്ആപ് ചെയ്യണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.