ചിത്രം- കൊട്ടിയം: വനിത ദിനത്തിൽ വീട്ടമ്മമാർക്ക് അധിക വരുമാനം നൽകുന്ന പത്ത് പദ്ധതികളുമായി മൃഗസംരക്ഷണ വകുപ്പ്. മുഖത്തല ബ്ലോക്ക് പഞ്ചായത്തും വകുപ്പും ചേർന്ന് നടത്തിയ ശിൽപശാലയിലാണ് പദ്ധതികൾ അവതരിപ്പിച്ചത്. മുട്ടക്കോഴിയിലെ പൂവൻമാരെ ഉപയോഗിച്ചുള്ള റെഡി- റ്റു ബ്രോയ്ലർ സംരംഭം, ഇറച്ചിക്കോഴികളെ വളർത്തി തിരിച്ചെടുക്കുന്ന ഇന്‍റഗ്രേഷൻ പദ്ധതി, തടാകം വേണ്ടാത്ത താറാവ് വളർത്തൽ, ബ്രോയ് ലർ കാട സംരംഭം, ആദായമാകുന്ന അരുമപ്പക്ഷികൾ, വർണമത്സ്യങ്ങളുടെ പ്രജനനം, ബ്രോയ്ലർ ആട് വളർത്തൽ, നായ്ക്കൾ-അലങ്കാരപ്പൂച്ച വളർത്തൽ എന്നിവ അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ബി. യശോദ അധ്യക്ഷത വഹിച്ചു. പി.സി. വിഷ്ണുനാഥ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം. നൗഷാദ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. മൃഗ സംരക്ഷണ പരിശീലന കേന്ദ്രം അസി.ഡയറക്ടർ ഡോ.ഡി. ഷൈൻ കുമാർ വിഷയം അവതരിപ്പിച്ചു. ഇളമ്പള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് റജി കല്ലുങ്കൽ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എച്ച്. ഹുസൈൻ, സുശീല, ജിഷ അനിൽ, എം. സജീവ്, ഫൈസൽ കുളപ്പാടം, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ജോർജ് അലോഷ്യസ് എന്നിവർ സംസാരിച്ചു. പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു കൊല്ലം: കേന്ദ്ര തൊഴിൽ നൈപുണ്യ വികസന മന്ത്രാലയത്തിന്‍റെ കൊല്ലം ചന്ദനത്തോപ്പ് മാമൂട് പ്രധാനമന്ത്രി കൗശൽ കേന്ദ്രയിൽ അപേക്ഷ ഷണിച്ചു. റീറ്റെയ്ൽ മാനേജ്മെന്‍റ്, ജൂനിയർ സോഫ്റ്റ് വെയർ ഡെവലപർ, ഫാഷൻ ഡിസൈനിങ് ബേസിക്സ്, കമ്പ്യൂട്ടർ ഹാർഡ്വെയർ ടെക്നോളജി, കസ്റ്റമർ റിലേഷൻ മാനേജ്മെന്‍റ് തുടങ്ങിയവയിൽ സൗജന്യ തൊഴിൽ പരിശീലനമാണ് നൽകുന്നത്. പ്രായപരിധി 18-35. വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവർക്ക് ജോലിയും സ്റ്റൈപൻറും ലഭിക്കും. 180ഓളം സീറ്റുകളാണുള്ളത്. വിശദവിവരങ്ങൾക്ക് പ്രധാനമന്ത്രി കൗശൽ കേന്ദ്ര, മാങ്ഗോ ടവർസ്, മാമൂട് ചന്ദനത്തോപ്പ് കൊല്ലം 691014 വിലാസത്തിൽ ബന്ധപ്പെടാം. േഫാൺ: 7356535444, 8136847748. - must- കല്ലുപാലം പണി പൂർത്തിയാക്കണം കൊല്ലം: കല്ലുപാലത്തിന്‍റെ പുനർനിർമാണ പ്രവർത്തനം അടിയന്തരമായി പൂർത്തീകരിക്കണമെന്ന് സി.പി.ഐ ചിന്നക്കട ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. സി.പി.ഐ സിറ്റി സെക്രട്ടറി എ. രാജീവ് ഉദ്ഘാടനം ചെയ്തു. താജുദ്ദീൻ അധ്യക്ഷത വഹിച്ചു. പി. രഘുനാഥനെ ആദരിച്ചു. വിനീത വിൻസന്‍റ്, എസ്. മനോജ്, കണ്ണൻ, എ.ആർ. സവാദ്, റിജു എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ഷരീർ ഹാഷിം (സെക്ര.) സലീം അഹമ്മദ് (അസി.സെക്ര.).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.