സ്കൂൾ പാക്കേജ്​ 1

പൊലീസ്​ മേള വമ്പൻ ഹിറ്റ്​ കൊല്ലം: പൊതുവിപണിയിലെ വിലക്കയറ്റത്തിനിടയിൽ ആശ്വാസമായി എ.ആർ. ക്യാമ്പിൽ സിറ്റി പൊലീസ്​ സൊസൈറ്റിയുടെ നേതൃത്വത്തിൽ തുടങ്ങിയ സ്​കൂൾ വിപണി. സ്കൂൾ ബാഗ്​, ബുക്കുകൾ, പേന-പെൻസിൽ, ഷൂസ്​, കുട, റെയിൻകോട്ട്​ എന്നിങ്ങനെ വിദ്യാർഥികൾക്ക്​ ആവശ്യമാ​യതെല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട്​. പ്രവർത്തനം തുടങ്ങി ഒരാഴ്ചയിലധികമായ മേളയിൽ വലിയ വിലക്കിഴിവിലാണ്​ സ്കൂൾ കുട്ടികൾക്ക്​ ആവശ്യമായ സാധനങ്ങൾ ലഭ്യമാക്കിയിരിക്കുന്നത്​. അഞ്ച്​ ശതമാനത്തിന്​ മുകളിൽ വില കുറച്ചാണ്​ വിൽപന. രാവിലെ 10 മുതൽ വൈകീട്ട്​ 5.30 വരെയാണ്​ പ്രവർത്തനം. മാസാവസാനമായതോടെ വലിയ തിരക്കാണ്​ അനുഭവപ്പെടുന്നത്​. ദിവസവും നാല്​ ലക്ഷം രൂപക്ക്​ മുകളിലുള്ള കച്ചവടം നടക്കുന്ന മേളയിൽ പുതിയ സ്​റ്റോക്ക്​ എത്തിയാൽ അധികം വൈകാതെ വിറ്റഴിയുന്ന സ്ഥിതിയാണ്​. പൊതുജനങ്ങൾക്കും കുറഞ്ഞ വിലയിൽ സാധനങ്ങൾ വാങ്ങാൻ അവസരമൊരുക്കുന്ന പൊലീസ്​ സൊസൈറ്റി മേള രണ്ട്​ വർഷവും കോവിഡ്​ കാരണം നടന്നിരുന്നില്ല. ഇത്തവണ മുൻവർഷങ്ങളിലേക്കാൾ തിരക്കാണ്​ അനുഭവപ്പെടുന്നതെന്ന്​ സംഘാടകർ പറയുന്നു. ഈ മാസം അവസാനം വരെയാണ്​ മേള നിലവിൽ നിശ്ചയിച്ചിരിക്കുന്നതെങ്കിലും തിരക്ക്​ പരിഗണിച്ച്​ ജൂൺ ആദ്യ ആഴ്ചകളിലേക്ക്​ നീട്ടാൻ സാധ്യത പരിഗണിക്കുന്നുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.