പത്തനാപുരം നഗരത്തിലെ ഭക്ഷണശാലകളില്‍ പരിശോധന

പത്തനാപുരം: നഗരത്തിലെ ഭക്ഷണശാലകളിൽ വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ സംയുക്ത പരിശോധന നടന്നു. ഭക്ഷ്യയോഗ്യമല്ലാത്ത സാധനങ്ങൾ കണ്ട സ്ഥലത്ത് നോട്ടീസ് നൽകുകയും ലൈസൻസ് പുതുക്കാത്ത ഭക്ഷണ ശാലകളിൽ നോട്ടീസും ഹെൽത്ത് കാർഡില്ലാത്ത ജീവനക്കാർക്ക് ഉടൻ കാർഡെടുക്കാൻ വേണ്ട സംവിധാനമൊരുക്കാനും നിർദേശം നൽകി. നിരോധിക്കപ്പെട്ട പ്ലാസ്റ്റിക് ഉൽപന്നങ്ങൾ കൈവശംവെച്ചിരിക്കുന്ന വ്യാപാര സ്ഥാപനങ്ങൾക്ക്​ പിഴ ചുമത്തി. നിരവധി ഹോട്ടലുകളിൽനിന്ന് പഴകിയ ഭക്ഷണവും മത്സ്യവും മാംസവും അധികൃതർ പിടിച്ചെടുത്തു. ഭക്ഷ്യസുരക്ഷ വകുപ്പ് നടത്തിയ പരിശോധനയിൽ നഗരത്തിലെ രണ്ട് ഹോട്ടൽ പൂട്ടിച്ചു. അഞ്ച് പേർക്ക് നോട്ടീസും നൽകി. ലൈസൻസില്ലാതെ പ്രവർത്തിച്ച ഹോട്ടലുകളാണ് പൂട്ടിച്ചത്. ഹോട്ടലുകളിൽ വൃത്തിഹീനമായ സാഹചര്യത്തിലാണ് ഭക്ഷണം പാകം ചെയ്യുന്നതെന്നും കണ്ടെത്തി. ആരോഗ്യ-ഭക്ഷ്യ സുരക്ഷ വകുപ്പുകളുടെ സംയുക്ത പരിശോധനക്ക്​ ഹെൽത്ത് ഇൻസ്​​പെക്ടർ അംബിക, അസിസ്റ്റന്‍റ്​ ജൂനിയർ ഇൻസ്​പെക്ടർമാരായ അതുല്യ, അച്ചുമോൾ, ഭക്ഷ്യ സുരക്ഷ സർക്കിൾ എസ്. നിഷാറാണി, ഓഫിസ് ജീവനക്കാരായ എസ്. സുബി, പഞ്ചായത്ത് ഓഫിസ് അംഗം മനോജ് എന്നിവർ നേതൃത്വം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.