ഓച്ചിറ: കൊറ്റമ്പള്ളി നവോദയ കയർ വ്യവസായ സഹകരണ സംഘവും ശാസ്താംകോട്ട എം.ടി.എം.എം കണ്ണാശുപത്രിയും ചേർന്ന് 10ന് രാവിലെ 10ന് സൗജന്യ നേത്രപരിശോധന-തിമിര ശസ്ത്രക്രിയ ക്യാമ്പ് നടത്തും. ഫോൺ: 9633007341. --------------------------- ആശാന്മാരുടെ യോഗം ഓച്ചിറ: ജൂൺ 15നും 16നും നടക്കുന്ന ഓച്ചിറക്കളിക്ക് മുന്നോടിയായുള്ള കളി ആശാന്മാരുടെ യോഗം 14ന് വൈകീട്ട് മൂന്നിന് പരബ്രഹ്മ ഓഡിറ്റോറിയത്തിൽ നടക്കും. കരകളിലെ കളിസംഘങ്ങൾ 30ന് മുമ്പ് രജിസ്ട്രേഷൻ പൂർത്തിയാക്കണം. എല്ലാ കളി ആശാന്മാരും യോഗത്തിൽ പങ്കെടുക്കണമെന്ന് സെക്രട്ടറി കെ. ഗോപിനാഥനും പ്രസിഡന്‍റ് ജി. സത്യനും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.