കൊല്ലം: ചാപ്റ്റർ വാർഷികവും സദ്സേവന പുരസ്കാര സമർപ്പണവും പ്രഫഷനൽ അക്കാദമി ഉദ്ഘാടനവും മേയർ പ്രസന്ന ഏണസ്റ്റ് നിർവഹിച്ചു. ചാപ്റ്റർ ഡയറക്ടർ ടി. മോഹനൻ അധ്യക്ഷത വഹിച്ചു. കലയപുരം സങ്കേതം ഡയറക്ടർ കലയപുരം ജോസ് സദ്സേവന പുരസ്കാരം ഏറ്റുവാങ്ങി. കലോത്സവ ഉദ്ഘാടനം നടൻ നെൽസൺ ശൂരനാട് നിർവഹിച്ചു. മിസ്റ്റർ ഇന്ത്യ പുരസ്കാര ജേതാവ് സുരേഷ്കുമാർ, പ്രിൻസിപ്പൽ ഡോ. എം.എസ്. ഗായത്രി എന്നിവർ സംസാരിച്ചു. കുട്ടികളുടെ കലാപരിപാടികളും നാടൻപാട്ടും നടന്നു. ----------------------------------------- 'ഏകലോകം ഏകാരോഗ്യം' ജില്ലതല പരിശീലനം (ചിത്രം) കൊല്ലം: ജില്ല ലൈബ്രറി കൗണ്‍സിലും ശാസ്ത്രസാഹിത്യ പരിഷത്തും സംയുക്തമായി നടത്തുന്ന ഏകലോകം ഏകാരോഗ്യം പദ്ധതിയുടെ ജില്ലതല ശിൽപശാല സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലംഗം സി. ബാള്‍ഡുവിന്‍ ഉദ്ഘാടനം ചെയ്തു. ജില്ലയില്‍ ഇതുമായി ബന്ധപ്പെട്ട് ഗ്രന്ഥശാലകള്‍ കേന്ദ്രീകരിച്ച് ആയിരം ക്ലാസുകള്‍ സംഘടിപ്പിക്കും. സംഘാടകസമിതി ചെയര്‍മാന്‍ കെ.ബി. മുരളീകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പരിഷത്ത് ജില്ല സെക്രട്ടറി സുനില്‍കുമാര്‍, ജില്ല ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ഡി. സുകേശന്‍, ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന സെക്രട്ടറി ഷൈലജ, രാജശേഖരന്‍, ഡോ. പത്മകുമാര്‍, ഡോ. അഞ്ജിത എന്നിവര്‍ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.