കൊട്ടാരക്കര: ജില്ല പഞ്ചായത്ത് ടേക്ക് എ ബ്രേക്ക് മാതൃകയിൽ ഉമ്മന്നൂർ പഞ്ചായത്തിൽ നെല്ലിക്കുന്നത്ത് നിർമാണം പൂർത്തീകരിച്ച തണ്ണീർപന്തലിന്‍റെ ഉദ്ഘാടനം ശനിയാഴ്ച നെല്ലിക്കുന്നം വില്ലേജ് ഹട്ടിൽ മന്ത്രി കെ.എൻ. ബാലഗോപാൽ നിർവഹിക്കും. കഫ്റ്റീരിയ, സ്നാക്ക്സ് ബാർ, ടോയ്ലറ്റ്, ക്ലോക്ക് റൂം തുടങ്ങിയ സൗകര്യങ്ങളോടെയാണ് വഴിയോര വിശ്രമകേന്ദ്രം നിർമിച്ചിട്ടുള്ളത്. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് സാം കെ. ഡാനിയേൽ അധ്യക്ഷത വഹിക്കും. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് അഡ്വ. വി. സുമലാൽ മുഖ്യപ്രഭാഷണം നടത്തും. കൊല്ലം-പുനലൂര്‍ റെയില്‍വേ ലൈൻ വൈദ്യുതീകരണം ഈ മാസാവസാനം പൂർത്തിയാവും കൊല്ലം: കൊല്ലം-പുനലൂര്‍ റെയില്‍വേ ലൈനിലെ വൈദ്യുതീകരണ ജോലികൾ േമയ് അവസാനത്തോടെ പൂര്‍ത്തിയാക്കി കമീഷന്‍ ചെയ്യുമെന്ന് ദക്ഷിണ റെയിൽവെ ജനറല്‍ മാനേജര്‍ ബി.എസ്. മല്ലയ്യ ഉറപ്പുനല്‍കിയതായി കൊടിക്കുന്നില്‍ സുരേഷ് എം.പി അറിയിച്ചു. കൊല്ലം-പുനലൂര്‍, കോട്ടയം-കൊല്ലം പാസഞ്ചര്‍ ട്രെയിനുകള്‍ എത്രയും വേഗം പുനരാരംഭിക്കുന്നതിനുള്ള അനുമതിക്കായി റെയില്‍വേ ബോര്‍ഡ് ചെയര്‍മാനുമായി ചര്‍ച്ച നടത്തിയതായും അദ്ദേഹം അറിയിച്ചു. കോട്ടയം-കൊല്ലം പാസഞ്ചര്‍ മെമു ട്രെയിനായി ഓടിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ചിങ്ങവനം മുതല്‍ ഏറ്റുമാനൂര്‍ വരെയുള്ള പാതയുടെ ഇരട്ടിപ്പിക്കല്‍ േമയ് അവസാനം പൂര്‍ത്തിയായാല്‍ ജൂണ്‍ ആദ്യവാരം ട്രെയിന്‍ ആരംഭിക്കും. പുനലൂര്‍-കൊല്ലം പാതയിലെ വൈദ്യുതീകരണം പൂര്‍ത്തിയായാൽ പാസഞ്ചറിന് പകരം മെമു ട്രെയിന്‍ ഓടിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.