കൊല്ലം: എം.ഇ.എസ് സംസ്ഥാന നേതൃത്വത്തിൽ 21 വർഷമായി പ്രവർത്തിക്കുകയും ആറാംതവണയും സംസ്ഥാന പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്ത ഡോ. ഫസൽ ഗഫൂറിന് കൊല്ലത്ത് പൗരസ്വീകരണം നൽകും. ഞായറാഴ്ച വൈകീട്ട് 4.30ന് കൊല്ലം പബ്ലിക് ലൈബ്രറി ഹാളിൽ എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യും. എം. മുകേഷ് എം.എൽ.എ ഉപഹാര സമർപ്പണം നടത്തും. എം.ഇ.എസ് ജില്ല പ്രസിഡന്‍റ് എം. ഇബ്രാഹിംകുട്ടി അധ്യക്ഷത വഹിക്കും. സംസ്ഥാന വൈസ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട എം. വഹാബ്, സംസ്ഥാന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ പ്രഫ.പി.ഒ.ജെ. ലബ്ബ, ഡോ. കെ.എ. ഹാഷിം, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കോഞ്ചേരി ഷംസുദ്ദീൻ, ഡോ. ബി. അബ്ദുൽസലാം, ജെ. കമർസമാൻ എന്നിവരെ ചടങ്ങിൽ ആദരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.