കൊല്ലം: കർമമണ്ഡലങ്ങളിൽ നിറഞ്ഞ വ്യക്തിത്വമായിരുന്നു ആർ. ശങ്കറിന്‍റേതെന്നും പുതിയ തലമുറക്ക് പ്രചോദനമായി അദ്ദേഹത്തിൻെറ പ്രവർത്തനങ്ങൾ എന്നും നിലകൊള്ളുമെന്നും ഡി.സി.സി പ്രസിഡന്‍റ് പി. രാജേന്ദ്രപ്രസാദ്. ആർ. ശങ്കറിൻെറ 114ാമത് ജന്മദിനാഘോഷം ഡി.സി.സിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് നേതാക്കളായ ബിന്ദുകൃഷ്ണ, എ.കെ. ഹഫീസ്, സൂരജ് രവി, നെടുങ്ങോലം രഘു, കോയിവിള രാമചന്ദ്രൻ, എസ്. വിപിനചന്ദ്രൻ, അൻസർ അസീസ്, എസ്. ശ്രീകുമാർ, ആദിക്കാട് മധു, കെ.ആർ.വി. സഹജൻ, കൃഷ്ണവേണി ശർമ, ഇടമൺ ഇസ്മായിൽ, വി.എസ്. ജോൺസൺ എന്നിവർ സംസാരിച്ചു. തൊഴിലവകാശം സംരക്ഷിക്കാൻ ഐ.എൻ.ടി.യു.സി എന്നും മുന്നിലുണ്ടാകും -എ.കെ. ഹഫീസ് (ചിത്രം) കൊല്ലം: തൊഴിലാളി ദ്രോഹ നയങ്ങൾ തുടരുന്ന കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്കെതിരെ ഐ.എൻ.ടി.യു.സി ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുമെന്ന് ഐ.എൻ.ടി.യു.സി ജില്ല പ്രസിഡന്‍റ് എ.കെ. ഹഫീസ് പറഞ്ഞു. ഐ.എൻ.ടി.യു.സി പ്ലാറ്റിനം ജൂബിലി സമ്മേളനത്തിൻെറ ഭാഗമായി ചാമക്കടയിൽ സംഘടിപ്പിച്ച ജില്ല തല പതാക ഉയർത്തൽ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൊഴിലവകാശങ്ങൾ സംരക്ഷിക്കുന്നതിനു വേണ്ടി ഐ.എൻ.ടി.യു.സി എന്നും മുന്നിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഐ.എൻ.ടി.യു.സി വനിത വിഭാഗം പ്രസിഡന്‍റ് കൃഷ്ണവേണി ജി. ശർമ, എസ്. നാസറുദ്ദീൻ, കോതേത്ത് ഭാസുരൻ, അൻസർ അസീസ്, കെ.എം. റഷീദ്, ജനറൽ കൺവീനർ ഷാഫി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.