കൊല്ലം: സംസ്ഥാന ലൈബ്രറി കൗണ്‍സിലിന്‍റെ അംഗീകാരമുള്ള ജില്ലയിലെ ഗ്രന്ഥശാലകള്‍ക്ക് ലാപ്‌ടോപ്, പ്രൊജക്ടര്‍, സ്‌ക്രീന്‍ എന്നിവ വിതരണം ചെയ്യുന്ന ജില്ല പഞ്ചായത്ത് പദ്ധതിയായ 'വെളിച്ചം' വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് സാം കെ. ഡാനിയല്‍ ഉദ്ഘാടനം ചെയ്യും. ജയന്‍ സ്മാരക ഹാളില്‍ നടക്കുന്ന പരിപാടിയില്‍ വൈസ് പ്രസിഡന്‍റ് അഡ്വ. സുമലാല്‍ അധ്യക്ഷത വഹിക്കും. ------------------------------------ ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍ കൊല്ലം: ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍ സുനിത വിമല്‍ മേയ് 10, 17, 24 തീയതികളില്‍ പുനലൂരും 28ന് പീരുമേടും മറ്റ് പ്രവൃത്തി ദിവസങ്ങളില്‍ ആസ്ഥാനത്തും തൊഴില്‍ തര്‍ക്ക കേസുകളും എംപ്ലോയീസ് ഇന്‍ഷുറന്‍സ് കേസുകളും എംപ്ലോയീസ് കോമ്പന്‍സേഷന്‍ കേസുകളും വിചാരണ നടത്തും. ---------------------------------- ...kc+kw+ke... അഭിമുഖം േമയ് നാലിന് കൊല്ലം: ജില്ലയില്‍ തുറമുഖ വകുപ്പില്‍ ഹൈഡ്രോഗ്രാഫിക് സർവേ വിങ്ങിലെ കുക്ക് (കാറ്റഗറി നമ്പര്‍. 425/19) തസ്തികയിലേക്കുള്ള അഭിമുഖം മേയ് നാലിന് കോഴിക്കോട് മേഖലാ പി.എസ്.സി ഓഫിസില്‍ നടക്കും. എസ്.എം.എസ്, പ്രൊഫൈല്‍ മെസേജ് എന്നിവ മുഖേന അറിയിപ്പ് ലഭിച്ചിട്ടില്ലാത്ത ഉദ്യോഗാർഥികള്‍ ജില്ല പി.എസ്.സി ഓഫിസുമായി ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.