കൊല്ലം: സംസ്ഥാന ഒളിമ്പിക് സീനിയർ കബഡി ചാമ്പ്യൻഷിപ്പിന് കൊല്ലം ആതിഥ്യമരുളും. മേയ് ആറ്, ഏഴ്, എട്ട് തീയതികളിൽ കടപ്പാക്കട സ്പോർട്സ് ക്ലബിലാണ് ചാമ്പ്യൻഷിപ് നടക്കുന്നതെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. പുരുഷ, വനിത വിഭാഗത്തിലായി എല്ലാ ജില്ലകളിൽനിന്നുമുള്ള 28 ടീമുകളാണ് പങ്കെടുക്കുന്നത്. ഉദ്ഘാടനത്തിന് മുന്നോടിയായി മേയ് ആറിന് വൈകീട്ട് നാലിന് ചിന്നക്കട റസ്റ്റ്ഹൗസിന് മുന്നിൽനിന്ന് മാർച്ച് പാസ്റ്റും ഘോഷയാത്രയും പുറപ്പെടും. ഏഷ്യൻ കബഡി താരങ്ങളായ റോസ് മേരി, ജഗദീഷ് കുമ്പള എന്നിവരെ ഉദ്ഘാടനസമ്മേളനത്തിൽ ആദരിക്കും. ലീഗ് കം നോക്കൗട്ട് ആയുള്ള ടൂർണമെന്‍റിൽ നാല് പൂളായി തിരിച്ചായിരിക്കും ഏറ്റുമുട്ടൽ. ഇതിലെ വിജയികൾ ക്വാർട്ടറിലെത്തും. സെമി ഫൈനലും ഫൈനലും എട്ടിന് നടക്കും. മന്ത്രിമാരായ വി. അബ്ദുറഹിമാൻ, ജെ. ചിഞ്ചുറാണി, മേയർ പ്രസന്ന ഏണസ്റ്റ്, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് സാം കെ. ഡാനിയേൽ, കെ.എസ്.എഫ്.ഇ ചെയർമാൻ കെ. വരദരാജൻ, ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡന്‍റ് എക്സ്. ഏണസ്റ്റ് എന്നിവർ വിശിഷ്ടാതിഥികളാവും. വാർത്തസമ്മേളനത്തിൽ സംഘാടകസമിതി ജനറൽ കൺവീനർ ഡോ. ജി. രാജ്മോഹൻ, ക്ലബ് സെക്രട്ടറി ആർ.എസ്. ബാബു, ട്രഷറർ എ. ശ്യാംകുമാർ, കബഡി അസോസിയേഷൻ ജില്ല സെക്രട്ടറി ഡി. അനിൽ കുമാർ, സംഘാടക സമിതി ഭാരവാഹികളായ ബി. രാജീവ്, കെ.എസ്. സജിത് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.