കൊല്ലം: ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്‍റെയും സ്വകാര്യ ബോട്ട് ജീവനക്കാരുടെയും ആഭിമുഖ്യത്തില്‍ സാമ്പ്രാണിക്കോടി ഐലൻഡില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തി. തുരുത്ത് സന്ദര്‍ശിക്കാന്‍ എത്തുന്ന ടൂറിസ്റ്റുകളുടെ സുരക്ഷയെ മുന്‍നിര്‍ത്തി നടത്തിയ ശുചീകരണ യജ്ഞത്തില്‍ ഡി.ടി.പി.സിയിലെ ക്ലീനിങ് ജീവനക്കാരും സ്വകാര്യ ബോട്ട് ജീവനക്കാരും പങ്കെടുത്തു. വളന്‍റിയേഴ്‌സിന് നിസ്സാരമായ പരിക്കുകള്‍ പറ്റിയെങ്കിലും അവയെല്ലാം മറികടന്ന് ശുചീകരണ പ്രവര്‍ത്തനം വിജയത്തില്‍ എത്തിക്കാന്‍ സാധിെച്ചന്ന് ഡി.ടി.പി.സി സെക്രട്ടറി രമ്യ ആര്‍. കുമാര്‍ പറഞ്ഞു. ------------------------ വായ്പ കുടിശ്ശികയുടെ പേരിൽ യുവാവിനെ ആക്രമിച്ച ധനകാര്യസ്ഥാപന ജീവനക്കാരൻ പിടിയിൽ കൊല്ലം: വായ്പ തിരിച്ചടവ് മുടക്കം വരുത്തിയ യുവാവിനെ ആക്രമിച്ച് മുഖാസ്ഥിയും മൂക്കെല്ലും തകർത്ത സ്വകാര്യ ധനകാര്യ സ്ഥാപന ജീവനക്കാരനെ അറസ്റ്റ് ചെയ്തു. കൊല്ലം കുരീപ്പുഴ മഠത്തിൽ വീട്ടിൽ സുധിൻ ചന്ദ്രൻ (21) ആണ് പിടിയിലായത്. ശക്തികുളങ്ങര മീനത്ത് ചേരി സ്വദേശി ഹിലാരിയാണ് ആക്രമിക്കപ്പെട്ടത്. കടപ്പാക്കടയിലുള്ള സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽനിന്ന് ഇയാൾ 180000 രൂപ വായ്പയെടുത്തിരുന്നു. മാസം 6080 രൂപ വീതമുള്ള തിരിച്ചടവിന്‍റെ തവണ മുടങ്ങിയതിനെ തുടർന്ന് പ്രതി ഹിലാരിയുടെ വീട്ടിലെത്തുകയായിരുന്നു. തവണ മുടക്കിയതിന് അസഭ്യം പറഞ്ഞ ഇയാൾ ഹെൽമറ്റ് കൊണ്ട് ആക്രമിക്കുകയായിരുന്നു. യുവാവ് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. രാമൻകുളങ്ങര നിന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്തു. ശക്തികുളങ്ങര ഇൻസ്പെക്ടർ യു. ബിജുവിന്‍റെ നേതൃത്വത്തിൽ എസ്.ഐമാരായ ഷാജഹാൻ, രാധാകൃഷ്ണ പിള്ള, എ.എസ്.ഐമാരായ അനിൽകുമാർ, ഡാർവിൻ, പ്രദീപ്, സി.പി.ഒമാരായ രാജേഷ് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.