കുണ്ടറ: ബി.ജെ.പി സർക്കാർ ദലിത് വിരുദ്ധനയങ്ങൾ നടപ്പാക്കുന്നവരാണെന്ന് പി.കെ.എസ് സംസ്ഥാന സെക്രട്ടറി കെ. സോമപ്രസാദ്. പി.കെ.എസ് ജില്ല സമ്മേളനം കുണ്ടറയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പെരിനാട് വിപ്ലവം ഉൾപ്പെടെ നിരവധി സമരങ്ങലിലൂടെയാണ് ദലിതർ മുഖ്യധാരയിലെത്തിയത്. സി.പി.എമ്മിനെ പോലെയുള്ള ഒരു പാർട്ടി പി.കെ.എസ് പോലെയുള്ള ഒരു സംഘടന ഉണ്ടാക്കുന്നത് കമ്യൂണിസ്റ്റ് വിരുദ്ധമല്ലേ എന്ന സംശയത്തിന് വകയില്ല. വർഗസമരങ്ങളുടെ പാർട്ടി വർഗ ബഹുജന സംഘടനകൾ രൂപവത്കരിക്കുന്നത് ആ വിഭാഗങ്ങളുടെ ഉന്നമനത്തിന് ഗതിവേഗം കൂട്ടാനാണ്. ജില്ല പ്രസിഡന്‍റ് ഡി. ജയകുമാർ അധ്യക്ഷതവഹിച്ചു. സി.പി.എം ജില്ല സെക്രട്ടറി എസ്. സുദേവൻ, പി.കെ.എസ് സംസ്ഥാന ട്രഷറർ വണ്ടിത്തടം മധു, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ബി. സത്യൻ, സി. തങ്കപ്പൻ, പി.എ. എബ്രഹാം, സി.പി.എം കുണ്ടറ ഏരിയ സെക്രട്ടറി എസ്.എൽ. സജികുമാർ എന്നിവർ പങ്കെടുത്തു. 325 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു. വെള്ളിയാഴ്ച വൈകീട്ട് നടക്കുന്ന പൊതുസമ്മേളനം പി.കെ.എസ് സംസ്ഥാന പ്രസിഡന്‍റ് എസ്. അജയകുമാർ ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.