കൊല്ലം: യുദ്ധ സാഹചര്യത്തില്‍ യുക്രെയ്നില്‍നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ മെഡിക്കല്‍ വിദ്യാർഥികളുടെ ശോഭനമായ ഭാവി കണക്കിലെടുത്ത് വിദ്യാഭ്യാസം സാധ്യമാക്കാന്‍ സമഗ്രമായ പ്രത്യേക പാക്കേജ് അനുവദിക്കണമെന്നാവശ്യപ്പെട്ട് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി പ്രധാനമന്ത്രിക്കും കേന്ദ്ര വിദേശകാര്യ മന്ത്രിക്കും ആരോഗ്യ മന്ത്രിക്കും ഇ-മെയില്‍ നിവേദനം നല്‍കി. യുദ്ധസാഹചര്യത്തില്‍ യുക്രെയ്നില്‍ നിന്ന് ഒഴിപ്പിച്ച ഇന്ത്യന്‍ പൗരന്മാരില്‍ ഭൂരിപക്ഷവും മെഡിക്കല്‍ വിദ്യാര്‍ഥികളാണ്. അവരെ നാട്ടിലേക്ക് മടക്കിക്കൊണ്ടുവന്നെങ്കിലും തുടര്‍വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിനുള്ള തീരുമാനം കൈക്കൊണ്ടിട്ടില്ല. ബന്ധപ്പെട്ട വകുപ്പുകള്‍ പ്രശ്നപരിഹാരത്തിനായി സത്വര നടപടികള്‍ സ്വീകരിച്ച് കുട്ടികളുടെ ഭാവിവിദ്യാഭ്യാസം സുഗമമാക്കണമെന്നും എം.പി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.