കുളത്തൂപ്പുഴ: വകുപ്പുകള്‍ തമ്മിലെ ശീതസമരം മുറുകിയതോടെ മാസങ്ങള്‍ കഴിഞ്ഞിട്ടും കുളത്തൂപ്പുഴ വില്ലേജ് ഓഫിസ് കെട്ടിട നിര്‍മാണം ആരംഭിച്ചില്ല. കേരളത്തിലെ 129 വില്ലേജ് ഓഫിസുകള്‍ സ്മാര്‍ട്ടാക്കുന്നതിന്‍റെ ഭാഗമായി കഴിഞ്ഞ 2021 മേയിലാണ് നിലവിലെ കെട്ടിടം പൊളിച്ചു നീക്കിയത്. പൊതുമരാമത്ത് വകുപ്പ് നേതൃത്വത്തിലാണ് കെട്ടിടം പൊളിച്ചുനീക്കിയത്. കെട്ടിടം നിർമിക്കുന്നതിനായി സമീപത്തെ മരങ്ങള്‍ മുറിച്ചിട്ടെങ്കിലും ഇനിയും നീക്കം ചെയ്തില്ല. മരത്തടികള്‍ തലങ്ങും വിലങ്ങും കിടക്കുന്നതിനാല്‍ നിർമാണം ആരംഭിക്കാന്‍ കഴിയില്ലെന്നാണ് മേല്‍നോട്ടം വഹിക്കുന്ന നിർമിതി കേന്ദ്രം അധികൃതര്‍ പറയുന്നത്. മരത്തടികള്‍ നീക്കം ചെയ്യേണ്ടത് റവന്യൂ അധികൃതരാണെന്നും കേന്ദ്രം ഉദ്യോഗസ്ഥര്‍ പറയുന്നു. കരാറുകാര്‍ മരം നീക്കാത്തതാണ് കാരണമെന്നും മരത്തടികള്‍ വശങ്ങളിലേക്ക് മാറ്റിയിട്ടുകൊണ്ട് നിര്‍മാണം ആരംഭിക്കാന്‍ കഴിയുമെന്നിരിക്കെ ഉദ്യോഗസ്ഥരുടെ പിടിവാശിയാണ് കാലതാമസത്തിനിടയാക്കുന്നതെന്നും റവന്യൂ ഉദ്യോഗസ്ഥരും ആരോപിക്കുന്നു. മാസങ്ങള്‍ക്കുള്ളില്‍ സ്മാര്‍ട്ട് വില്ലേജ് ഓഫിസ് പ്രവര്‍ത്തനമാരംഭിക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം വിശ്വസിച്ച നാട്ടുകാര്‍ക്ക് മുന്നില്‍ വര്‍ഷം ഒന്നു കഴിഞ്ഞിട്ടും അടിസ്ഥാനം പോലുമാകാതെ നോക്കുകുത്തിയായി മാറുന്ന കാഴ്ചയാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.