സ്ഥാപന വാർഷികാചരണം

കൊല്ലം: യുക്രെയ്​ൻ യുദ്ധം എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്ന് എസ്​.യു.സി.ഐ പോളിറ്റ് ബ്യൂറോ അംഗം കെ. രാധാകൃഷ്ണ. എസ്​.യു.സി.ഐ കമ്യൂണിസ്റ്റിന്‍റെ 75ാം സ്ഥാപന വാർഷികാചരണത്തിന്‍റെ ഭാഗമായി നടന്ന പൊതുസമ്മേളനത്തിൽ മുഖ്യപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. പാർട്ടി കേന്ദ്ര കമ്മിറ്റി അംഗം ജയ്സൻ ജോസഫ് അധ്യക്ഷത വഹിച്ചു. ടി.കെ. സുധീർകുമാർ, ആർ. കുമാർ, ജ്യോതികൃഷ്ണൻ, ഷൈല കെ. ജോൺ തുടങ്ങിയവർ സംസാരിച്ചു. പ്രകടനത്തിന് ഡോ.പി.എസ്.​ ബാബു, അബ്​ദുൽ അസീസ്​, ആർ. ശേഖർ, എസ്​. രാധാകൃഷ്ണൻ, ജി. ധ്രുവകുമാർ, ബി. രാമചന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി. ....kc+kw+ke.... പരിപാടികൾ ഇന്ന് (28-04) ആശ്രാമം മൈതാനം: സംസ്ഥാന മന്ത്രിസഭാവാര്‍ഷികം. പ്രദർശനമേള - രാവിലെ 9.00, സെമിനാർ - 11.00 ചിറക്കര സലിംകുമാറിന്‍റെ കഥാപ്രസംഗം - വൈകു.5.00, പ്രസിതയും സംഘത്തിന്‍റെയും നാടൻപാട്ട് - വൈകു.6.00 കൊല്ലം ബീച്ച്: ഒളിമ്പ്യൻ പി.ആർ. ശ്രീജേഷിന് കൊല്ലത്തിന്‍റെ സ്നേഹാദരം. ഘോഷയാത്ര- വൈകു.4.00, കായികതാരങ്ങളെ ആദരിക്കൽ - വൈകു.6.00

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.