കൊല്ലം: ജില്ല ലേബര്‍ കോടതിയുടെ നവീകരിച്ച കെട്ടിടത്തിന്റെയും കോടതി ഹാളിന്റെയും ഉദ്ഘാടനം കേരള ഹൈകോടതി ജഡ്ജി പി. സോമരാജന് നിര്‍വഹിച്ചു. ആധുനിക സജ്ജീകരണങ്ങളോടെയാണ് കോടതി നവീകരിച്ചിരിക്കുന്നത്. പേപ്പര്‍- പ്രക്രിയ ഒഴിവാക്കി പൂര്‍ണമായി കമ്പ്യൂട്ടര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് കോടതി പ്രവത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന തൊഴിലും നൈപുണ്യവും വകുപ്പിന്റെ നേതൃത്വത്തില്‍ 38 ലക്ഷം രൂപ ചെലവാക്കിയാണ് കോടതി നവീകരിച്ചിരിക്കുന്നത്. പ്രിന്‍സിപ്പല്‍ ഡിസ്ട്രിക് ആന്‍ഡ് സെഷന് ജഡ്ജ് എം.ബി. സ്നേഹലത അധ്യക്ഷതവഹിച്ചു. ലേബര്‍ കോടതി പ്രിസൈഡിങ് ഓഫിസര്‍ എ.എം. ബഷീര്‍, സെക്രട്ടറി ജി.എസ്. സുധീഷ്കുമാര്‍, കോര്പറേഷന് കൗണ്‍സിലര്‍ ജി. സോമരാജന്, ബാര്‍ അസോസിയേഷന് സെക്രട്ടറി എ.കെ. മനോജ്, മുതിര്‍ന്ന അഭിഭാഷകന് ജി. ഹരിദാസ് എന്നിവർ പങ്കെടുത്തു. ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തില്‍ കലാപരിശീലനം കൊട്ടിയം: ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തില്‍ പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ വജ്രജൂബിലി സൗജന്യ കലാപരിശീലനത്തിന്റെ ബ്ലോക്ക്തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സരിത പ്രതാപ് നിര്‍വഹിച്ചു. ചാത്തന്നൂര്‍, ചിറക്കര, കല്ലുവാതുക്കല്‍, പൂതക്കുളം, ആദിച്ചനല്ലൂര്‍ പഞ്ചായത്തുകളിലെ ലൈബ്രറികളില്‍ സജ്ജീകരിച്ചിരിക്കുന്ന പരിശീലന ക്ലാസില്‍ അഞ്ചു വയസ്സിന് മുകളിലുള്ളവര്‍ക്ക് പങ്കെടുക്കാം. മൃദംഗം, വയലിന് എന്നീ വാദ്യോപകരണങ്ങളുടെ പരിശീലനമാണ് നല്‍കുക. . ആരോഗ്യ-വിദ്യാഭ്യാസ സമിതി അധ്യക്ഷൻ എ. ദസ്തക്കീര്‍ അധ്യക്ഷതവഹിച്ചു. വികസന സമിതി അധ്യക്ഷൻ എം.കെ. ശ്രീകുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ നിര്‍മല വർഗീസ്, എസ്.ആര്. രോഹിണി, വയലില്‍ കലാകാരന് വിജിന്, മൃദംഗം കലാകാരന് റാംജയ്, സെക്രട്ടറി എസ്. ശംഭു എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.