ചവറ: കേരള ഗെയിംസ് പ്രചാരണത്തിന്‍റെ ഭാഗമായി കേരള മീഡിയ അക്കാദമിയുടെയും കേരള പത്രപ്രവർത്തക യൂനിയന്‍റെയും കേരള ഒളിമ്പിക് അസോസിയേഷന്‍റെയും ആഭിമുഖ്യത്തിൽ കോഴിക്കോട്ട് നിന്നാരംഭിച്ച കേരളത്തിന്‍റെ കായിക ചരിത്രം പറയുന്ന നൽകി. ജില്ല അതിർത്തിയായ ഓച്ചിറയിൽ ജില്ല പഞ്ചായത്ത് അംഗം സി.പി. സുധീഷ് കുമാറും മുൻ ജില്ല ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്‍റ് പന്മന മഞ്ജേഷും ചേർന്ന് സ്വീകരിച്ചു. ജില്ലയിലെ പര്യടന പരിപാടികളുടെ ഉദ്ഘാടനം ശങ്കരമംഗലത്ത് ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സന്തോഷ് തുപ്പാശ്ശേരി ഉദ്ഘാടനം ചെയ്തു. പന്മന മഞ്ജേഷ് അധ്യക്ഷത വഹിച്ചു. പന്മന ആശ്രമ തീർഥാടനം നാളെ തുടങ്ങും ചവറ: വിദ്യാധിരാജ ചട്ടമ്പിസ്വാമിയുടെ 98ാമത് മഹാസമാധിവാർഷികം, പന്മന ആശ്രമ സ്ഥാപകനായ കുമ്പളത്ത് ശങ്കുപ്പിള്ളയുടെ 53ാമത് ചരമവാർഷികം, ശ്രീമഹാത്രിപുരസുന്ദരീദേവി പ്രതിഷ്ഠയുടെ 26ാമത് വാർഷികപൂജ ഉൾപ്പെടുന്ന പന്മന ആശ്രമ തീർഥാടനം വെള്ളിയാഴ്ച മുതൽ മേയ് രണ്ട് വരെ നടക്കും. മഹാസമാധി സമ്മേളനം കോഴിക്കോട് കുളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി ഉദ്ഘാടനം ചെയ്യും. 29ന് രാവിലെ 10.30ന് കുമ്പളത്ത് ശങ്കുപ്പിള്ള അനുസ്മരണ സമ്മേളനം മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. ഡോ. സുജിത് വിജയൻപിള്ള എം.എൽ.എ അധ്യക്ഷത വഹിക്കും. വൈകീട്ട് ഏഴിന് ഭക്തിഗാനസുധ. 30ന് സ്വാമി നിർമലാനന്ദഗിരി അനുസ്മരണ ദിനം. രാവിലെ 10.30ന് വനിതാസമ്മേളനം മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എം. ഷമി അധ്യക്ഷത വഹിക്കും. ഉച്ചക്ക് 1.30ന് നാടകം, വൈകുന്നേരം ഏഴിന് നടനസന്ധ്യ. മേയ് രണ്ടിന് രാവിലെ 7.30ന് വാഴൂർ തീർഥപാദാശ്രമം മഠാധിപതി സ്വാമി പ്രജ്ഞാനാനന്ദ തീർഥപാദർ ഭദ്രദീപപ്രകാശനം നിർവഹിക്കും. രാവിലെ 10.30ന് മഹാസമാധി സമ്മേളനം കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരിസ്വാമികൾ ഉദ്ഘാടനം ചെയ്യും. സ്വാമി പ്രജ്ഞാനാനന്ദ തീർഥപാദർ അധ്യക്ഷത വഹിക്കും. ഉച്ചക്ക് 2.30ന് മഹാസമാധി ദിവ്യ ജ്യോതിരാനയനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.