ഇഫ്താര്‍ സംഗമം

(ചിത്രം) കൊല്ലം: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ദക്ഷിണകേരള ജംഇയ്യതുല്‍ ഉലമ സംസ്ഥാന അധ്യക്ഷന്‍ കെ.പി. അബൂബക്കര്‍ ഹസ്‌റത്ത് ഉദ്ഘാടനം ചെയ്തു. പോപുലര്‍ ഫ്രണ്ട് ജില്ല പ്രസിഡന്‍റ്​ ടി.എച്ച്. ഷമീര്‍ അധ്യക്ഷതവഹിച്ചു. സംസ്ഥാന പ്രസിഡന്‍റ് സി.പി. മുഹമ്മദ് ബഷീര്‍, ദക്ഷിണ കേരള ജംഇയ്യതുല്‍ ഉലമ സംസ്ഥാന ജനറല്‍ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ്കുഞ്ഞ് മൗലവി, എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്‍റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി, ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. മുഹമ്മദ്, പോപുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ സത്താര്‍, മുസ്​ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് അംഗം അബ്ദുല്‍ ശുക്കൂര്‍ മൗലവി, പോപുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി എസ്. നിസാര്‍, ഉമര്‍ മൗലവി, വൈ.എം. ഹനീഫാ മൗലവി, എ.കെ. സലാഹുദ്ദീന്‍, ആസാദ് റഹീം, കായിക്കര സലാം, ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ ജില്ല സെക്രട്ടറി ഷഫീക്ക് ബാഖവി, അബ്ദുല്ലത്തീഫ് കരുനാഗപ്പള്ളി, പോപുലര്‍ ഫ്രണ്ട് ജില്ല സെക്രട്ടറി യു.ആര്‍. റിയാസ് എന്നിവർ പങ്കെടുത്തു. ----------------------------------- യാത്രാ തിരക്ക്​: സ്പെഷൽ ട്രെയിനുകൾക്ക്​ നിർദേശം കൊല്ലം: വേനലവധിക്കാലത്തെ യാത്രാ തിരക്ക് കണക്കിലെടുത്ത് രണ്ട് സ്പെഷൽ ട്രെയിനുകൾ ഓടിക്കാൻ സതേൺ റെയിൽവേ ഓപറേറ്റിങ്​ വിഭാഗം റെയിൽവേ ബോർഡിന് നിർദേശം സമർപ്പിച്ചതായി കൊടിക്കുന്നിൽ സുരേഷ് എം.പി അറിയിച്ചു. ആഴ്ചയിൽ ചൊവ്വാഴ്ചയും വ്യാഴാഴ്ചയുമായി എറണാകുളം ധൻബാദ് സ്പെഷൽ ട്രെയിനും ശനിയാഴ്ചയും ഞായറാഴ്ചയും എറണാകുളം -വേളാങ്കണ്ണിയും സ്പെഷൽ ട്രെയിനുകളായി ഓടിക്കാനാണ്​ സതേൺ റെയിൽവേ അനുമതി ആവശ്യപ്പെട്ടിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.