കൊട്ടാരക്കര: പ്രായം വെല്ലുവിളിയല്ലെന്ന് തെളിയിക്കുകയാണ് സാന്ത്വനം വയോജന അയല്‍ക്കൂട്ടം. വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്തും ഗ്രാമപഞ്ചായത്തും ചേര്‍ന്ന് നടപ്പാക്കുന്ന പദ്ധതിയുടെ വിജയവഴിയില്‍ 60 വയസ്സ് മുതല്‍ 90 വരെയുള്ള സ്ത്രീകളുണ്ട്. ജീവിത സായാഹ്നത്തിലും സ്വന്തം കാലില്‍ നില്‍ക്കാന്‍ കഴിയുമെന്ന് പറയാതെ പറയുന്ന പെണ്‍കൂട്ടായ്മയാണിത്. അധ്വാനത്തിന്‍റെ കരുത്തില്‍ ഇവര്‍ തീര്‍ക്കുന്നത് ഒരു പിടി നാടന്‍ ഉൽപന്നങ്ങള്‍. രുചികരമായ അച്ചാറുകള്‍, അവലോസ്‌പൊടി, അരിയുണ്ട, അവല്‍, നാടന്‍ വെളിച്ചെണ്ണ, ധാന്യപ്പൊടികള്‍, കയറില്‍ തയാറാക്കിയ ഉറി, തെങ്ങോലചൂല്‍ എന്നിവയാണ് ഇവര്‍ തയാറാക്കി വീടുകളിലെത്തിച്ച് വില്‍പന നടത്തുന്നത്. ലഭിക്കുന്ന വരുമാനം ആഴ്ചതോറും സ്വന്തമാക്കുന്നുമുണ്ട്. മരുന്നിനും നിത്യചെലവിനും ആരെയും ആശ്രയിക്കേണ്ടെന്നതാണ് പ്രധാന സവിശേഷത. ഒറ്റപ്പെടലും രോഗാവസ്ഥയും ഉൾപ്പെടെ പ്രതിസന്ധികളെ അഭിമുഖീകരിക്കേണ്ടി വരുന്ന വയോജനങ്ങള്‍ക്ക് ആത്മവിശ്വാസത്തിന്റെ തണലും പ്രചോദനവുമാണ് സാന്ത്വനം. സ്വന്തമായി വരുമാനം കണ്ടെത്താന്‍ വഴിയൊരുക്കി വയോജനക്ഷേമം ഉറപ്പാക്കാനാണ് പദ്ധതിയെന്ന് വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ഹര്‍ഷകുമാര്‍ പറഞ്ഞു. ഉത്പന്നങ്ങളുടെ വിപണനോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എം. റെജി നിര്‍വഹിച്ചു. അയല്‍ക്കൂട്ടം പ്രസിഡന്‍റ് ചിന്നമ്മ ജോണ്‍ അധ്യക്ഷതവഹിച്ചു. അംഗങ്ങളുടെ ലാഭവിഹിതം ശോശാമ്മ വര്‍ഗീസ് വിതരണം ചെയ്തു. വെട്ടിക്കവല പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി ചെയര്‍മാന്‍ ടിജു യോഹന്നാന്‍, പഞ്ചായത്ത് അംഗം ഉഷ പ്രസാദ്, ബി.കെ. അനിത, ശ്രീജ വിജയമ്മ, മേരിക്കുട്ടി ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.