കൊല്ലം: 'മികച്ച ആരോഗ്യം മനുഷ്യന്' എന്ന ആശയം ഉയർത്തി ഉപാസന ആശുപത്രി ആരോഗ്യ പദയാത്ര നടത്തുന്നു. മിസ്റ്റർ ഇന്ത്യ സുരേഷ് കുമാർ നേതൃത്വം നൽകുന്ന പദയാത്ര ഉപാസനയും കൊല്ലം ബോഡി ബിൽഡിങ് ആൻഡ് ഫിറ്റ്നസ് അസോസിയേഷനും സംയുക്തമായിട്ടാണ് സംഘടിപ്പിക്കുക. വ്യാഴാഴ്ച രാവിലെ 10.30ന് ആശ്രാമം മുനീശ്വരൻ കോവിലിന് മുന്നിൽ നിന്നാരംഭിച്ച് ചിന്നക്കട വഴി ഉപാസന ആശുപത്രിയിൽ സമാപിക്കും. ഉപാസന ആശുപത്രി മാതൃശിശു വിഭാഗവും ഭാവനനഗർ റെസിഡൻസ് അസോസിയേഷനും സംയുക്തമായി 'ആരോഗ്യ രക്ഷ ക്യാമ്പ്' കടപ്പാക്കട നവോദയ ലൈബ്രറിയിൽ രാവിലെ 10.30ന് ആരംഭിക്കുമെന്ന് ഉപാസന ആശുപത്രി ഡയറക്ടറും ചീഫ് ഓപറേറ്റിങ് ഓഫിസറുമായ ഡോ. വി.വി. മനോജ് കുമാർ അറിയിച്ചു. കെ- റെയിലിനെതിരെ മാർച്ച് (ചിത്രം) കൊല്ലം: കെ- റെയിലിനെതിരെ കെ.എസ്.യു ജില്ല കമ്മിറ്റി കലക്ടറേറ്റിലേക്ക് മാർച്ച് നടത്തി. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബിനു ചുള്ളിയിൽ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ് വിഷ്ണു വിജയൻ അധ്യക്ഷതവഹിച്ചു. വിഷ്ണു സുനിൽ പന്തളം, സാജുഖാൻ, സുഹൈൽ അൻസാരി, ആദർശ് ഭാർഗവൻ, കൗശിക് ദാസ്, നവാസ് റഷാദി, അതുൽ, നെഫ്‌സൽ കാലത്തിക്കാട്, ബിച്ചു കൊല്ലം, ജിബിൻ കൊച്ചഴകത്ത്, അയത്തിൽ ശ്രീകുമാർ, പ്രിയങ്ക ഫിലിപ്പ്, വിപിൻ രാജ്, റഫീഖ്, അൻഷാദ്, ഗോകുൽ കടപ്പാക്കട എന്നിവർ സംസാരിച്ചു. കലക്ടറേറ്റിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായി. പത്തോളം പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.