കെ.എം.എം.എൽ കരാർ തൊഴിലാളികൾ സമരം ചെയ്തു ചവറ: കെ.എം.എം.എൽ റ്റി.എസ്.പി യൂനിറ്റിലെ ലാപ്പാ തൊഴിലാളികളും റ്റി.പി - റ്റി.എസ്.പി യൂനിറ്റിലെ കരാർ തൊഴിലാളികളും സമരവുമായി രംഗത്തെത്തി. ലാപ്പാ തൊഴിലാളികളെ സ്ഥിരപ്പെടുത്തുക, ശമ്പള വർധന നടപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഐ.എൻ.റ്റി.യു.സിയുടെ നേതൃത്വത്തിൽ തൊഴിലാളികൾ സമരം നടത്തിയത്. മറ്റ് തൊഴിലാളി യൂനിയനിലെ തൊഴിലാളികളും ജോലിയിൽനിന്ന് വിട്ടുനിന്നു. കമ്പനി പടിക്കൽ നടന്ന സമരം ടൈറ്റാനിയം എംപ്ലോയീസ് കോൺഗ്രസ് ജനറൽ സെക്രട്ടറി (ഐ.എൻ.റ്റി.യു.സി) കോലത്ത് വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. പുന്തല അനിൽ, ജയൻ ഇടവെട്ടയിൽ, അജിത് കളരി, വിജയകൃഷ്ണൻനായർ, സേതു ഇടവെട്ടയിൽ, സുനി നെല്ലിപ്പറമ്പിൽ എന്നിവർ സമരത്തിന് നേതൃത്വം നൽകി. തുടർന്ന് വെള്ളിയാഴ്ച കെ.എം.എം.എൽ മാനേജിങ് ഡയറക്ടറുടെ സാന്നിധ്യത്തിൽ ചർച്ച ചെയ്ത് പ്രശ്നം പരിഹരിക്കാമെന്ന ഉറപ്പിന്മേൽ സമരം താൽക്കാലികമായി പിൻവലിച്ചു. മധ്യസ്ഥതക്കെത്തിയ പഞ്ചായത്ത് മെംബറെ ആക്രമിച്ചവർ പിടിയിൽ (ചിത്രം) കരുനാഗപ്പള്ളി: അതിർത്തി തർക്കത്തിന് കാരണമായ മരം മുറിച്ചുമാറ്റാൻ ആവശ്യപ്പെട്ട വാർഡ് മെംബറെ ഹെൽമറ്റിന് അടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പിതാവും മകനും പൊലീസ് പിടിയിലായി. പാവുമ്പ തെക്ക് ഏവൂർ ഭവനത്തിൽ സുരേഷ് (52), മകൻ വിഷ്ണു (27) എന്നിവരാണ് പിടിയിലായത്. അയൽവീടിന് ഭീഷണിയായി ഇവരുടെ പറമ്പിൽ വളർന്ന് നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട പഞ്ചായത്ത് മെംബറെയാണ് ആക്രമിച്ചത്. മെംബറുമായി വാക്കേറ്റത്തിൽ ഏർപ്പെട്ട പിതാവിനെ സഹായിക്കാനെത്തിയ മകൻ കൈയിലിരുന്ന ഹെൽമെറ്റ് കൊണ്ട് മെംബറുടെ തലയ്ക്കടിക്കുകയായിരുന്നു. പരിക്കേറ്റ മെംബർ കരുനാഗപ്പളളി താലൂക്കാശുപത്രിയിൽ ചികിത്സ തേടി. മെംബറുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. കരുനാഗപ്പള്ളി അസിസ്റ്റന്‍റ് കമീഷണറുടെ ചുമതലയുളള കൊല്ലം സിറ്റി ഡി.സി.ആർ.ബി എ.സി.പി എ. പ്രദീപ് കുമാറിന്‍റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. ഇരുവരെയും റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.