ബോധവത്കരണ ക്ലാസ്

കൊട്ടിയം: കൊട്ടിയം പൗരവേദി തൃക്കോവിൽവട്ടം പഞ്ചായത്ത് പതിമൂന്നാം വാർഡിലെ കുടുംബശ്രീ അംഗങ്ങൾക്കായി നടത്തിയ 'സേവ് കിച്ചൻ, സേവ് വിമൻ' ബോധവത്കരണ പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ജലജകുമാരി ഉദ്ഘാടനം ചെയ്തു. റിട്ട. സി.ആർ.പി.എഫ് കമാൻഡന്‍റ് ആർ.വി.കെ. നായർ ക്ലാസെടുത്തു. ഗ്രാമ പഞ്ചായത്ത് അംഗം അലിയാരുകുട്ടി അധ്യക്ഷത വഹിച്ചു. വികസനസമിതി അധ്യക്ഷ ഷീബ, കൊട്ടിയം പൗരവേദി പ്രസിഡന്‍റ് കൊട്ടിയം എൻ. അജിത്കുമാർ, സെക്രട്ടറി നൂറുദ്ദീൻ കൊട്ടിയം, സി.ഡി.എസ് ചെയർപേഴ്സൻ ഉഷ, സാജൻ കവറാട്ടിൽ, ദീപ ചന്ദ്രൻ, ഡാലിയ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.