കരുനാഗപ്പള്ളിയിൽ പുതിയ സിവിൽ സ്റ്റേഷൻ മന്ദിരം യാഥാർഥ്യമാക്കണം - കെ.ജി.ഒ.എ

കരുനാഗപ്പള്ളി: ദേശീയപാത വികസനത്തിന്‍റെ ഭാഗമായി ഒരു ഭാഗം പൊളിച്ചുമാറ്റുന്ന സിവിൽ സ്റ്റേഷന് പകരം കരുനാഗപ്പള്ളിയിൽ പുതിയ സിവിൽ സ്റ്റേഷൻ മന്ദിരം യാഥാർഥ്യമാക്കണമെന്ന് കേരള ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷൻ കരുനാഗപ്പള്ളി ഏരിയ വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. കരുനാഗപ്പള്ളി ടൗൺ ക്ലബിൽ നടന്ന സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം ബി. ബിനു ഉദ്ഘാടനം ചെയ്തു. ഡോ. എസ്. പത്മകുമാർ അധ്യക്ഷതവഹിച്ചു. സെക്രട്ടറി ജി. ദീപു പ്രവർത്തന റിപ്പോർട്ടും കെ. വേണുഗോപാൽ വരവുചെലവ് കണക്കും അവതരിപ്പിച്ചു. ജില്ല സെക്രട്ടറി ദിലീപ്, സംസ്ഥാന കമ്മിറ്റി അംഗം എൽ. മിനിമോൾ, എ. അജി, ബെനഡിക് നിക്സൺ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ഡോ. എസ്. പത്മകുമാർ (പ്രസിഡന്‍റ്​), മഞ്ജു അജിത്ത്, ജോയ് റോഡ്സ് (വൈസ് പ്രസിഡന്‍റുമാർ), ഹാരിസ്, ഡോ. രാജേഷ് (ജോയൻറ് സെക്രട്ടറിമാർ), കെ. വേണുഗോപാൽ (ട്രഷ.)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.