കരുനാഗപ്പള്ളി: ഇന്ധന വിലവർധനയിൽ പ്രതിഷേധിച്ച് കോൺഗ്രസ് ടൗണിൽ കാലി സിലിണ്ടറുമായും അടുപ്പുകൂട്ടിയും പ്രതിഷേധം സംഘടിപ്പിച്ചു. സിലിണ്ടറില്‍ റീത്ത് സമര്‍പ്പിച്ചു നടന്ന പ്രതിഷേധ പ്രകടനത്തിനു സമാപനംകുറിച്ച് നടന്ന അടുപ്പുകൂട്ടല്‍ സമരം യു.ഡി.എഫ് ജില്ല ചെയർമാൻ കെ.സി. രാജന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എസ്. ജയകുമാർ അധ്യക്ഷത വഹിച്ചു. ആർ. രാജശേഖരന്‍, എന്‍. അജയകുമാര്‍, എല്‍.കെ. ശ്രീദേവി, എം.എസ്. സത്താര്‍, ബിനോയ്, മാര്യത്ത് ടീച്ചര്‍, സലീംകുമാര്‍, മുഹമ്മദ് ഹുസൈന്‍, ഗോപിനാഥപണിക്കര്‍, ആര്‍. ദേവരാജന്‍, സോമരാജന്‍, പി. ശിവാനന്ദന്‍, സുബാഷ് ബോസ്, സന്തോഷ് ബാബു, മോഹന്‍ദാസ്, എസ്.എസ്. ഷിബു, രാജു, രമണന്‍, രമേശന്‍, ഉണ്ണി ചക്കാലയില്‍, ബേബിജസ്‌ന, നദീറ, രാധാമണി, റഹ്മത്ത്, അനന്തപ്രസാദ്, മുരളി കളീക്കല്‍ എന്നിവര്‍ സംസാരിച്ചു. ചിത്രം: ഇന്ധനവിലവർധനക്കെതിരെ കോൺഗ്രസ് ടൗൺ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ മാർച്ചിൽ യു.ഡി.എഫ് ജില്ല ചെയർമാൻ കെ.സി. രാജൻ സംസാരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.