കിഴക്കന്‍ മേഖലയില്‍ നേരിയ ഭൂചലനം

റിക്ടര്‍ സ്കെയിലിൽ 2.8 തീവ്രത രേഖപ്പെടുത്തി പത്തനാപുരം: . റിക്ടര്‍ സ്കെയിലിൽ 2.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ചൊവ്വാഴ്ച രാത്രി 11.39 ഓടെയാണുണ്ടായത്. ആറ്​ സെക്കൻഡ്​ നീണ്ട ചലനത്തില്‍ അപകടങ്ങളൊന്നുമുണ്ടായില്ല. കൊല്ലം ജില്ലയുടെ പത്തനാപുരം, പിറവന്തൂര്‍, തലവൂര്‍, പട്ടാഴി, പട്ടാഴി വടക്കേക്കര പഞ്ചായത്തുകളുടെയും പത്തനംതിട്ട ജില്ലയുടെ കലഞ്ഞൂര്‍, എനാദിമംഗലം പഞ്ചായത്ത് പരിധിയിലുമാണ് ഭൂചലനമുണ്ടായത്. ചൊവ്വാഴ്ച വൈകീട്ട്​ മേഖലയില്‍ മഴയുണ്ടായിരുന്നു. വീടുകള്‍ക്കുള്ളിലും പുറത്തുമുണ്ടായിരുന്നവര്‍ക്ക്​ ഭൂചലനം നേരിയ രീതിയില്‍ അനുഭവപ്പെട്ടു. വീടുകള്‍ക്കുള്ളിലെ ഉപകരണങ്ങളും പാത്രങ്ങളും അനങ്ങുകയും ആസ്ബറ്റോസ് ഷീറ്റുകള്‍ കൊണ്ട് നിര്‍മിച്ച മേല്‍ക്കൂരകള്‍ക്ക് കുലുക്കമുണ്ടാകുകയും ചെയ്തതായി നാട്ടുകാര്‍ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.