കൊല്ലം: ശൂരനാട് ഗ്രാമോദ്ധാരണ സഹകരണ ബാങ്കിൽ അക്കൗണ്ടന്‍റായിരുന്ന ജീവനക്കാരന്‍റെ കുടുംബ പെൻഷനും സർവിസ് ആനുകൂല്യങ്ങളും തടഞ്ഞുവെച്ചിട്ടുണ്ടെങ്കിൽ എത്രയും വേഗം വിതരണം ചെയ്യണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. സംസ്ഥാന സഹകരണ ജീവനക്കാരുടെ പെൻഷൻ ഫണ്ട് ബോർഡ് സെക്രട്ടറിക്കാണ് കമീഷൻ അംഗം വി.കെ. ബീനാകുമാരി ഉത്തരവ് നൽകിയത്. 2016 നവംബർ നാലിന് മരിച്ച മുൻ ജീവനക്കാരൻ വാസുദേവൻ നായരുടെ ഭാര്യ കുരീപ്പുഴ സ്വദേശിനി രാധികാ കുമാരി സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. ചട്ടപ്രകാരം ഹാജരാക്കേണ്ട രേഖകൾ പരാതിക്കാരി ഹാജരാക്കണമെന്നും കമീഷൻ നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.