ചാരായം വാറ്റുന്നതിനിടെ ഒരാൾ എക്സൈസ് പിടിയിൽ

അഞ്ചൽ: ചാരായം വാറ്റുന്നതിനിടെ ഒരാളെ എക്സൈസ് പിടികൂടി. ഇടമുളയ്ക്കൽ അസുരമംഗലത്ത് ആലകുന്നിൽ വീട്ടിൽ സുനിൽ കുമാർ (46) ആണ് അറസ്റ്റിലായത്. അഞ്ചൽ എക്സൈസ് റേഞ്ച് ഓഫിസിലെ പ്രിവന്‍റിവ്​ ഓഫിസർ വൈ. അനിലിന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന. 4.3 ലിറ്റർ ചാരായം, 48 ലിറ്റർ കോട, വാറ്റുപകരണം എന്നിവ പിടികൂടി. പ്രതിയെ പുനലൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സിവിൽ എക്സൈസ് ഓഫിസർമാരായ ഗിരീഷ് കുമാർ, വനിത സി.ഇ.ഒ ദീപ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.