തെന്മലയിൽ അഗ്​നിശമനസേന യൂനിറ്റ്​

പുനലൂർ: കിഴക്കൻ മലയോരമേഖലയിൽ തെന്മല കേന്ദ്രീകരിച്ച് അഗ്​നിരക്ഷ സേന യൂനിറ്റ് സ്ഥാപിക്കുന്നതിന് നടപടിയായി. ആവശ്യമായ സൗകര്യം ഉറപ്പുവരുത്താൻ ഫയർഫോഴ്സ് ആസ്ഥാനത്തുനിന്ന് നിർദേശം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ പി.എസ്. സുപാൽ എം.എൽ.എ ചൊവ്വാഴ്ച തെന്മല പഞ്ചായത്തിൽ ബന്ധപ്പെട്ടവരുടെ യോഗം ചേർന്നു. യൂനിറ്റ് തുടങ്ങാൻ സൗകര്യങ്ങൾ എന്തൊക്കെയാ​ണെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്തു. ഇപ്പോൾ യൂനിറ്റ് തുടങ്ങുന്നതിന്​ താൽക്കാലിക സംവിധാനവും തുടർന്ന് സ്ഥിരം സ്ഥലവും കെട്ടിടവും ഉൾപ്പെടെ ഉറപ്പാക്കാൻ എല്ലാ സഹായങ്ങളും ലഭ്യമാക്കുമെന്ന് എം.എൽ.എ അറിയിച്ചു. ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിനൽകാമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് കെ. ശശിധരൻ ഉറപ്പുനൽകി. വൈസ് പ്രസിഡന്‍റ് സജികുമാരി, അഗ്​നിശമനസേന പ്രതിനിധി സലിം, ബ്ലോക്ക് പഞ്ചായത്ത്​ അംഗം കോമള കുമാർ, പഞ്ചായത്ത് അംഗങ്ങളായ സിബിൽ ബാബു, സി. ചെല്ലപ്പൻ, എസ്.ആർ. ഷീബ, സുഗതൻ, എ.ടി. ഷാജൻ, ചന്ദ്രിക സെബാസ്റ്റ്യൻ, നാഗരാജ് സുജാത, വിജയശ്രീ ബാബു എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.