ചിത്രം - must- കൊല്ലം: ഫ്രീഡം മ്യൂസിക് ഫോർ സോഷ്യൽ ചേഞ്ച് ഉദ്ഘാടനം ആലീസ് ഉണ്ണികൃഷ്ണൻ നിർവഹിച്ചു. പ്രസിഡന്‍റ് ടെന്നിസൺ നെൽസൺ അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി ടി.ജി. ചന്ദ്രകുമാരി, ശ്രാംക്ഷി ഡയറക്ടർ എസ്. അജയകുമാർ, അഡ്വ. കെ.പി. സജിനാഥ്, എച്ച്. ഷാജു, സുവർണകുമാർ, ബി. ശശികുമാർ എന്നിവർ സംസാരിച്ചു. പെരുമൺ തേര് എട്ടിന് കൊല്ലം: പെരുമൺ ശ്രീ ഭദ്രകാളി ക്ഷേത്രത്തിലെ പെരുമൺ തേര് ഏപ്രിൽ എട്ടിന് നടക്കും. ബുധനാഴ്ച രാവിലെ 11ന് ചടങ്ങുകൾ ആരംഭിക്കും. 12 തട്ടുകളായി 30 അടി ഉയരമുള്ള തേരാണ് കെട്ടുന്നതെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പെട്രോൾ ഡീസൽ വില വർധന: പ്രതിഷേധ ധർണ കൊല്ലം: പെട്രോൾ ഡീസൽ വിലവർധന നിയന്ത്രിക്കുക, ഓട്ടോ ചാർജ് വർധന അപാകത പരിഹരിക്കുക, ഓട്ടോചാർജ് 40 രൂപയാക്കി വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ജില്ല ഓട്ടോ തൊഴിലാളി യൂനിയൻ (യു.ടി.യു.സി) നേതൃത്വത്തിൽ ചിന്നക്കട ഹെഡ് പോസ്റ്റോഫിസിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി. യു.ടി.യു.സി ജില്ല സെക്രട്ടറി ടി.കെ. സുൽഫി ഉദ്ഘാടനം ചെയ്തു. മോട്ടോർ ഫെഡറേഷൻ ജില്ല പ്രസിഡന്‍റ് കെ.പി. ഉണ്ണികൃഷ്ണൻ അധ്യക്ഷതവഹിച്ചു. ജില്ല സെക്രട്ടറി അജിത് അനന്തകൃഷ്ണൻ, ആർ.എസ്.പി സംസ്ഥാന കമ്മിറ്റി അംഗം കുരീപ്പുഴ മോഹനൻ, ഉണ്ണികൃഷ്ണൻ ആശ്രമം, സദു പള്ളിത്തോട്ടം, ദിലീപ് മംഗലഭനു, ബേബി കിളികൊല്ലൂർ, മഹേഷ്, തോംസൺ, ഷംനർ, രാമകൃഷ്‌ണപിള്ള, സുധീർ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.