പാവുമ്പ വെള്ളാരംകല്ല് പാലം മന്ത്രി അഹമദ് ദേവർ കോവിൽ സന്ദർശിച്ചു

കരുനാഗപ്പള്ളി: ഫയലുകളിൽ വായിച്ചറിഞ്ഞതിലും എത്രയോ വലിയ ചരിത്ര പ്രാധാന്യമുള്ളതാണ് പാവുമ്പ വെള്ളാരംകല്ല് പാലമെന്നും അത് ഗ്രാമത്തിന്‍റെ നൂറ്റാണ്ടുകളുടെ കഥ പറയുന്നതാണെന്നും മന്ത്രി അഹമദ് ദേവർ കോവിൽ പറഞ്ഞു. പാവുമ്പ വെള്ളാരംകല്ല്​ പാലം സംരക്ഷിത സ്മാരകമായി ഏറ്റെടുത്തതിന്‍റെ ഭാഗമായി സന്ദർശിക്കാനെത്തിയതായിരുന്നു അദ്ദേഹം. പുനർനിർമാണത്തിനും ചുറ്റുപാട് നവീകരണത്തിനും ആവശ്യമായ തുക നിർണയിച്ച് നിർമാണപ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. കല്ലുപാലം സംരക്ഷണ സമിതി പ്രവർത്തകരും പഞ്ചായത്ത് ഭരണ സമിതി അംഗങ്ങളും ചേർന്ന് മന്ത്രിയെ സ്വീകരിച്ചു. സി.ആർ. മഹേഷ് എം.എൽ.എയുടെ നിരന്തരമായ ഇടപെടലാണ് പുതിയ നടപടിക്രമങ്ങളിലേക്കും മന്ത്രിയുടെ സന്ദർശനത്തിനും വഴിവെച്ചത്. പഞ്ചായത്ത്പ്രസിഡന്‍റ് എസ്. സദാശിവൻ, വൈസ്​ പ്രസിഡന്‍റ് ഷൈലജ, കെ.കെ. കൃഷ്ണകുമാർ, ആർ. അമ്പിളി കുട്ടൻ, ബിജു പാവുമ്പ, ബ്ലോക്ക് പഞ്ചായത്ത് അംഗം മധു മാവോലി, കല്ലുപാലം സംരക്ഷണ സമിതി ചെയർമാൻ പാവുമ്പ സുനിൽ, മേലൂട്ട് പ്രസന്നകുമാർ ഐക്കര ഗോപാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു. ഡോ. എ.എ. അമീനും മന്ത്രിയോടൊപ്പമുണ്ടായിരുന്നു. ചിത്രം: നൂറ്റാണ്ടുകൾ പഴക്കമുള്ള വെള്ളാരം കല്ല്​ പാലം മന്ത്രി അഹമദ് ദേവർ കോവിൽ സന്ദർശിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.