ആടുകളെ തെരുവ് നായ്ക്കൾ കടിച്ചുകൊന്നു

അഞ്ചൽ: തെരുവുനായ്ക്കൾ ആടുകളെ കടിച്ചുകൊന്നു. നെടിയറ സ്വദേശി പ്രവീണ്‍ വീട്ടിൽ വളര്‍ത്തിയ കുട്ടികൾ ഉൾപ്പെടെ അഞ്ച് ആടുകളെയാണ് കഴിഞ്ഞദിവസം രാത്രി തെരുവുനായ്ക്കൾ കൂട്ടമായെത്തി കൂട് തകർത്ത് കൊന്നൊടുക്കിയത്. നേരത്തേയും പ്രവീണിന്‍റെ രണ്ട് ആടുകളെ തെരുവുനായ്ക്കൾ കൊന്നിരുന്നു. പഞ്ചായത്തിൽ പരാതിപ്പെട്ടെങ്കിലും പരിഹാരമുണ്ടാകുന്നില്ലെന്നും നഷ്ടപരിഹാരം നൽകാൻ പഞ്ചായത്തധികൃതർ തയാറാകണമെന്നും പ്രവീൺ പറഞ്ഞു. ചിത്രം. നെടിയറയിൽ തെരുവുനായ്ക്കൾ കൊന്ന ആടുകൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.