കടയ്ക്കൽ: മടത്തറ കേന്ദ്രീകരിച്ച് ആരംഭിക്കാൻ പദ്ധതിയിട്ട . ചിതറ പഞ്ചായത്തിലെ ഈറ്റത്തൊഴിലാളികളെ സംരക്ഷിക്കാനായി വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. സ്ഥലം എം.എൽ.എയും അന്നത്തെ കൃഷി മന്ത്രിയുമായിരുന്ന മുല്ലക്കര രത്നാകരൻ മുൻകൈയെടുത്താണ് പദ്ധതി തയാറാക്കിയത്. മടത്തറ മേഖലയിലെ നൂറുകണക്കിന് കുടുംബങ്ങളുടെ ഉപജീവന മാർഗമായിരുന്നു ഈറ, മുള ഉൽപന്ന നിർമാണം. നേരത്തേ മടത്തറ കുളത്തൂപ്പുഴ മേഖലയിൽ ധാരാളം ഈറയും മുളയും ലഭ്യമായിരുന്നു. എന്നാൽ, മേഖലയിൽ ഈറയുടെയും മുളയുടെയും ലഭ്യത കുറഞ്ഞതും വന നിയമം കർശനമാക്കിയതും തൊഴിലാളികളെ ബാധിച്ചു. മറ്റിടങ്ങളിൽ നിന്ന് ഈറയും മുളയുമെത്തിച്ച് നെയ്ത്ത് പ്രവ നടത്തിയെങ്കിലും തൊഴിലാളികൾക്ക് വരുമാന നേട്ടമുണ്ടായില്ല. തുടർന്നാണ് ബാംബൂ കോർപറേഷന്‍റെ സഹായത്തോടെ പദ്ധതി ആവിഷ്കരിച്ചത്. ബാംബൂ കോർപറേഷൻ മുളയും ഈറയും നൽകും ഉൽപന്നങ്ങൾ നിർമ്മിച്ച് തിരികെ നൽകണം. ജോലിക്ക് കൃത്യമായ കൂലി ലഭ്യമാകുമെന്ന ഉറപ്പ് കൂടി ലഭിച്ചതോടെ ഈറ്റ തൊഴിലാളികൾ വലിയ പ്രതീക്ഷയിലായിരുന്നു. പദ്ധതി നടപ്പാക്കുന്നതിനായി മന്ത്രിയും ബാംബൂ കോർപറേഷൻ അധികൃതരും സ്ഥലം സന്ദർശിച്ച് വിലയിരുത്തലും നടത്തി. എന്നാൽ, പിന്നീട് യാതൊരു നടപടിയുമുണ്ടായില്ല. ഫയലിലുറങ്ങുന്ന പദ്ധതി നടപ്പാക്കാൻ പുതിയ സർക്കാർ നടപടി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് മടത്തറയിലെ തൊഴിലാളികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.