കൊട്ടാരക്കര: കൊട്ടാരക്കര കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിലവിലെ അടിസ്ഥാന സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുമെന്നും ഗ്രാമീണ മേഖലകളിലേക്കും ദീർഘദൂരങ്ങളിലേക്കും കൂടുതൽ സർവിസുകൾ ആരംഭിക്കുന്നതിനുള്ള എല്ലാ സഹായവും ചെയ്യുമെന്നും മന്ത്രി കെ.എൻ. ബാലഗോപാൽ. കൊട്ടാരക്കര ഡിപ്പോയിൽ നിന്ന് ആരംഭിക്കുന്ന ഗ്രാമീണ സർവിസുകൾ ഫ്ലാഗ് ഓഫ് ചെയ്യുകയായിരുന്നു അദ്ദേഹം. ഗ്രാമീണ മേഖലയിലേക്ക് അഞ്ച് ബസുകളാണ് സർവിസ് ആരംഭിച്ചത്. കൊട്ടാരക്കര-കിഴക്കേ തെരുവ്-പട്ടമല-വെട്ടിക്കവല-പച്ചൂർ, കൊട്ടാരക്കര- കോടതി-ഇ.ടി.സി-കാടാംകുളം-റെയിൽവേ സ്റ്റേഷൻ(സർക്കുലർ), കൊട്ടാരക്കര -വെണ്ടാർ-പൂവറ്റൂർ-തുരുത്തിലമ്പലം-ഏനാത്ത്-അടൂർ, കൊട്ടാരക്കര-നീലേശ്വരം-അന്നൂർ-കടയ്ക്കോട്-നെടുമൺ കാവ്-അസീസിയ-കൊട്ടിയം, കൊട്ടാരക്കര-കുന്നിക്കോട്-മേലില-കോട്ടവട്ടം -പുനലൂർ, കൊട്ടാരക്കര-പള്ളിക്കൽ-പാത്തല-പുത്തൂർ-ചീരങ്കാവ് -കുണ്ടറ-കൊല്ലം, കൊട്ടാരക്കര-മൈലം-പട്ടാഴി, കൊട്ടാരക്കര -നെല്ലിക്കുന്നം-ചെപ്ര-ഉമ്മന്നൂർ-വാളകം(സർക്കുലർ), കൊട്ടാരക്കര-കരിക്കം-സദാനന്ദപുരം-പഴിഞ്ഞം- ഉമ്മന്നൂർ-വാളകം (സർക്കുലർ) എന്നീ സർവിസുകളാണ് ആരംഭിച്ചത്. കൊട്ടാരക്കര നഗരസഭ ചെയർമാൻ എ. ഷാജു, നഗരസഭ വൈസ് ചെയർപേഴ്സൺ അനിതാ ഗോപൻ, വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ. ഹർഷകുമാർ, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ എസ്.ആർ. രമേശ്, എ.ടി.ഒ ഉദയകുമാർ, ജനറൽ കൺട്രോളിങ് ഇൻസ്പെക്ടർ ജി.എം. രാജു, നഗരസഭ കൗൺസിലർമാർ കെ.എസ്.ആർ.ടി.സി ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.